kerala-covid-update-
തിരുവനന്തപുരം: കേരളത്തില്‍ 966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 108. രോഗമുക്തി നേടിയവര്‍ 1444. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,946 സാമ്പിളുകള്‍ പരിശോധിച്ചു.
എറണാകുളം 200, തിരുവനന്തപുരം 130, കൊല്ലം 102, കോട്ടയം 102, തൃശൂര്‍ 74, കോഴിക്കോട് 71, ഇടുക്കി 67, പത്തനംതിട്ട 65, ആലപ്പുഴ 34, കണ്ണൂര്‍ 34, മലപ്പുറം 34, പാലക്കാട് 23, വയനാട് 21, കാസര്‍ഗോഡ് 9 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,946 സാമ്പിളുകളാണ് പരിശോധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 22,834 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 22,053 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 781 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 108 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 7536 കോവിഡ് കേസുകളില്‍, 9.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 5 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 7 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 38 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,008 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 916 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 42 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1444 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 183, കൊല്ലം 96, പത്തനംതിട്ട 58, ആലപ്പുഴ 72, കോട്ടയം 212, ഇടുക്കി 88, എറണാകുളം 345, തൃശൂര്‍ 82, പാലക്കാട് 22, മലപ്പുറം 34, കോഴിക്കോട് 61, വയനാട് 77, കണ്ണൂര്‍ 85, കാസര്‍ഗോഡ് 29 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 7536 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,48,699 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
തിരുവനന്തപുരം നഗരസഭയിൽ നിന്ന് വാടകയ്ക്ക് എടുത്ത കെട്ടിടം തന്നെ വൻ വാടകയ്ക്ക് പുറത്ത് നൽകി സഖാക്കൾ ലാഭം കണ്ടെത്തിയെന്ന ഗുരുതര…
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ വസതിക്ക് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന വാർത്തകളിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി…
2021 ൽ, പെരിന്തൽമണ്ണയിൽ LLB വിദ്യാർത്ഥിനി , 21 കാരിയായ ദൃശ്യയെ തന്റെ പ്രണയം നിരസിച്ചതിനെ പേരിൽ കുത്തിക്കൊലപ്പെടുത്തിയ വിനീഷ്…
മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലും അദ്ദേഹത്തിന്റെ അമ്മ ശാന്തകുമാരി അമ്മയും തമ്മിലുള്ള ബന്ധം ഒരു അമ്മയും മകനും എന്നതിലുപരി അങ്ങേയറ്റം വൈകാരികവും…
ദില്ലി : കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ 2020-ൽ നടന്ന ഇന്ത്യ-ചൈന സൈനിക ഏറ്റുമുട്ടലിനെ ആസ്പദമാക്കി ഒരുങ്ങുന്ന 'ബാറ്റിൽ ഓഫ്…
കടകംപള്ളി കേസിൽ സുരേന്ദ്രനും പി.എസ്. പ്രശാന്തിനും എസ്‌ഐടി ചോദ്യംചെയ്തതിന് പിന്നാലെ അന്വേഷണം രണ്ട് ട്രാക്കിലായി പുരോഗമിക്കുന്നു. ഒരു ഭാഗം അന്താരാഷ്ട്ര…