Kerala

കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കോവിഡ്; 23 മരണം; കൂടുതൽ രോഗികൾ തിരുവനന്തപുരത്ത്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കോവിഡ്-19 (Covid) സ്ഥിരീകരിച്ചു. തിരുവനന്തപുരം 791, എറണാകുളം 678, കോഴിക്കോട് 523, കോട്ടയം 484, കൊല്ലം 346, തൃശൂര്‍ 345, കണ്ണൂര്‍ 246, പത്തനംതിട്ട 219, ഇടുക്കി 193, മലപ്പുറം 158, ആലപ്പുഴ 147, പാലക്കാട് 141, വയനാട് 128, കാസര്‍ഗോഡ് 51 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 57,722 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,67,693 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,63,323 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4370 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 256 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 43,454 കോവിഡ് കേസുകളില്‍, 7.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 138 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 41,600 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 26 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4163 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 226 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 35 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4606 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 692, കൊല്ലം 469, പത്തനംതിട്ട 249, ആലപ്പുഴ 137, കോട്ടയം 351, ഇടുക്കി 268, എറണാകുളം 702, തൃശൂര്‍ 355, പാലക്കാട് 193, മലപ്പുറം 105, കോഴിക്കോട് 542, വയനാട് 185, കണ്ണൂര്‍ 295, കാസര്‍ഗോഡ് 63 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 43,454 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 50,80,211 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

B4 Admin

Recent Posts

ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ വയോധിക മരിച്ച സംഭവം: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കൾ

കാസർകോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായ ചീമേനി സ്വദേശിനി വി.വി. മാധവി (72) മരിച്ച സംഭവത്തിൽ ചികിത്സാപിഴവ്…

1 hour ago

ഭാരതിയ സൈന്യത്തെയും റാഫേൽ വിമാനങ്ങളെയും കുറിച്ചുള്ള പരാമർശം വിവാദത്തിൽ: ഹിമാചലിൽ മന്ത്രി ജഗത് സിങ് നേഗിക്കെതിരെ ബിജെപിയുടെ പ്രതിഷേധം ശക്തം

ഭാരതിയ സൈന്യം, ഓപ്പറേഷൻ സിന്ദൂർ, റാഫേൽ യുദ്ധവിമാനങ്ങൾ എന്നിവയെക്കുറിച്ച് ഹിമാചൽ പ്രദേശ് നിയമസഭയിൽ മന്ത്രി ജഗത് സിങ് നേഗി നടത്തിയ…

1 hour ago

ഒരുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഇംഫാൽ–സിൽച്ചാർ നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിച്ചു: ആഴ്ചയിൽ രണ്ട് ദിവസം സർവീസ്, പുതിയ വിമാനത്താവള ടെർമിനൽ വികസനം വിലയിരുത്തി മണിപ്പൂർ മുഖ്യമന്ത്രി

മണിപ്പൂരിനെയും അസമിലെ ബരാക് താഴ്‌വരയെയും ബന്ധിപ്പിക്കുന്ന ഇംഫാൽ–സിൽച്ചാർ നേരിട്ടുള്ള വിമാന സർവീസ് ഒരുവർഷത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ചു. അലയൻസ് എയർ…

1 hour ago

സുപ്രീം കോടതി അനുമതി നൽകിയിട്ടും തിരുപ്പറങ്കുൻട്രം ദീപത്തൂണിൽ കാർത്തിക ദീപം തെളിയിച്ചില്ല: പതിവ് ദീപമണ്ഡപത്തിൽ ചടങ്ങ് നടത്തി, ശക്തമായ പ്രതിഷേധവുമായി ഹിന്ദു സമൂഹം

സുപ്രീം കോടതിയുടെ ഒറ്റത്തവണ അനുമതി ഉണ്ടായിരുന്നിട്ടും തമിഴ്‌നാട്ടിലെ മധുര തിരുപ്പറങ്കുൻട്രം കുന്നിലെ വിവാദ ദീപത്തൂണിൽ ഇത്തവണ കാർത്തിക ദീപം തെളിയിച്ചില്ല.…

2 hours ago

സ്കൂൾ ബാഗുകളുടെ ഭാരത്തിന് വിട: അടുത്ത അധ്യയന വർഷം മുതൽ എൽ.പി വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസം!

വിദ്യാർത്ഥികളുടെ ശാരീരികാരോഗ്യം സംരക്ഷിക്കുന്നതിനായി സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനുള്ള പ്രാഥമിക രൂപരേഖ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി; ആദ്യഘട്ടത്തിൽ ലോവർ പ്രൈമറി…

3 hours ago

വാട്സ്ആപ്പ് വെബ് ഉപയോഗത്തിൽ ജാഗ്രത വേണം: അനധികൃത പ്രവേശനത്തിനും ആൾമാറാട്ട തട്ടിപ്പിനും സാധ്യതയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

വാട്സ്ആപ്പ് വെബിലൂടെ ഉപയോക്താക്കളുടെ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ…

4 hours ago