തിരുവനന്തപുരം: തൊടുപുഴയില്‍ അമ്മയുടെ കാമുകന്റെ ക്രൂരമര്‍ദ്ദനമേറ്റ് ഏഴ് വയസുകാരന്‍ മരിച്ച സംഭവത്തില്‍ പ്രതികളെ രക്ഷപ്പെടുത്താന്‍ രാഷ്ട്രീയ ഇടപെടലെന്ന് ആരോപിച്ച് സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മൂന്ന് സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്‌തു.
പാകിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ ഹാക്കിംഗ് നടത്തി പ്രശസ്‌തരായ കേരള സൈബര്‍ വാരിയേഴ്‌സാണ് ഇത് ഹാക്ക് ചെയ്തതായി വെളിപ്പെടുത്തൽ നടത്തിയത്. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍, ബാലാവകാശ കമ്മിഷന്‍, സംസ്ഥാന നിയമ വകുപ്പ് എന്നിവയുടെ വെബ്സൈറ്റുകളാണ് ഇവര്‍ ഹാക്ക് ചെയ്‌തത്. തൊടുപുഴയില്‍ ഏഴ് വയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുട്ടിയുടെ അമ്മയ്‌ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നും ഇതിന് പിന്നില്‍ വന്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് സംശയിക്കുന്നതായും സൈബര്‍ വാരിയേഴ്സ് ആരോപിക്കുന്നു.
ഉയര്‍ന്ന മാര്‍ക്ക് നേടി ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ യുവതി തന്റെ കുഞ്ഞിനെ ഇത്രയും ക്രൂരമായി മര്‍ദ്ദിച്ചിട്ടും ഒരിക്കലെങ്കിലും അരുതേ എന്ന് പറയാന്‍ തയ്യാറായിട്ടില്ല. കുഞ്ഞുമായി ആശുപത്രിയില്‍ എത്തിയതിന് ശേഷമുള്ള ദൃശ്യങ്ങളില്‍ ഇക്കാര്യം വ്യക്തമാണ്. തന്റെ കുഞ്ഞ് മരണ വേദനയില്‍ ഒന്നൊന്നര മണിക്കൂര്‍ സ്ട്രെക്ചറില്‍ കിടക്കുമ്പോള്‍ എത്ര നിസംഗമായിട്ടാണ് ആ സ്ത്രീ പെരുമാറിയത്. ഇല്ലാത്ത മാനസിക വിഭ്രാന്തിയുടെ പേരില്‍ അവര്‍ക്കെതിരെ കേസെടുക്കാതിരിക്കുന്നത് നീതികരിക്കാനാവില്ലെന്നും സൈബര്‍ വാരിയേഴ്സ് പറയുന്നു. അതേസമയം, വെബ്സൈറ്റ് ഹാക്ക് ചെയ്‌തത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഉടന്‍ തന്നെ തകരാര്‍ പരിഹരിക്കുമെന്നും മനുഷ്യാവകാശ കമ്മിഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…