kerala gov
നമ്മുടെ പൊതുജനാരോഗ്യരംഗം നവീകരിക്കുന്നതിനും ഏകീകരിക്കുന്നതിനുമായി സർക്കാർ കൊണ്ടു വന്ന 2001 ലെ കേരള പൊതുജനാരോഗ്യ ആക്ട്, നിർദ്ദിഷ്ട രൂപത്തിൽ നിയമമായാൽ, പൊതുസമൂഹത്തിന് ഗുണത്തേക്കാളേറെ ദോഷങ്ങളായിരിക്കും സംഭവിക്കുക. പൊതുജന നന്മയെ മുൻനിർത്തിയുള്ള ഭരണപരിഷ്കാരങ്ങൾ ആവിഷ്കരിക്കുമെന്ന് ഏവരും പ്രതീക്ഷിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ, വേണ്ടത്ര അവധാനതയോ ദീർഘവീക്ഷണമോ ഇല്ലാതെയാണ് ബില്ല് രൂപകല്പന ചെയ്തിരിക്കുന്നത് എന്നത് ഖേദകരമാണ്. ഇത് തയ്യാറാക്കിയവർ, അറിഞ്ഞോ അറിയാതെയോ വരുത്തിയ പിഴവുകൾ, 54 രോഗങ്ങളുടെ ചികിത്സയ്ക്ക് ചികിത്സ സമ്പ്രദായം തെരഞ്ഞെടുക്കാനും ആയുഷ് വിഭാഗത്തിലെ ഡോക്ടർമാർക്ക് അവയുടെ സേവനം ലഭ്യമാക്കാനുമുള്ള പൗരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുക, മഹിയുറ്റ ആയുഷ് വിഭാഗങ്ങളെ പാടേ തുടച്ചു നീക്കുക തുടങ്ങിയ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണെന്നറിയുവാൻ ചുവടെ പറയുന്ന കാര്യങ്ങൾ ദയവായി ശ്രദ്ധിക്കുക.
ഏതൊരു പൗരനും സ്വന്തം ചികിത്സ തെരഞ്ഞെടുക്കാനും ചികിത്സിക്കാനും അവകാശം നിഷേധിക്കുന്നു എന്നതാണ് ഈ ബില്ലിന്റെ ഏറ്റവും വലിയ ദൂഷ്യവശം. വ്യത്യസ്ത ചികിത്സാ സമ്പ്രദായങ്ങൾ നിലവിലുള്ള നമ്മുടെ രാജ്യത്ത്, ഏതൊരു ചികിത്സയും സ്വീകരിക്കുന്നതിനും സ്വീകരിക്കാതിരിക്കുന്നതിനും പൗരന്മാർക്ക് അവകാശമുണ്ട്. അംഗീകൃത ചികിത്സാ ശാസ്ത്രങ്ങൾക്ക് തനതായി പ്രാക്ടീസ് ചെയ്യാനുള്ള സ്വാതന്ത്ര്യവുമുണ്ട്. ഒരു സിസ്റ്റത്തിനും മറ്റൊന്നിനു മേൽ നിയന്ത്രണമേർപ്പെടുത്താൻ അധികാരം നൽകുകയുമരുത്.
ബഹുസ്വരതയെ ബഹുമാനിക്കുകയും ഹിംസാത്മകമല്ലാത്ത മാനുഷികമൂല്യങ്ങൾക്ക് പ്രാമുഖ്യം നൽകുകയും ചെയ്യുന്ന നമ്മുടെ നാട് വൈദ്യശാസ്ത്രങ്ങളുടെ വൈശിഷ്ട്യങ്ങൾ
സ്വാശീകരിച്ചും വൈവിദ്ധ്യങ്ങൾ നിലനിർത്തിയുമാണ് ഇത്രനാളും മുന്നേറി വന്നത്.
നിർഭാഗ്യവശാൽ, നിർദ്ദിഷ്ട ബില്ലിൽ, ഈ ധാർമ്മിക സത്തയും സമഗ്രദർശനവും അവണിക്കപ്പെട്ടിരിക്കുന്നു. ആക്ട് നിയമാകുന്നതോടെ, ആരോഗ്യരംഗവും ആരോഗ്യസംരക്ഷണ സംവിധാനങ്ങളും മാത്രമല്ല, പൊതുസമൂഹവും ഒന്നടങ്കം ഏകപക്ഷീയമായി അലോപ്പതി സമ്പ്രദായത്തെ മാത്രം ആശ്രയിക്കേണ്ടതും അതിന്റെ സ്വേച്ഛാധിപത്യ സമ്മർദ്ദത്തിൻ കീഴിൽ വീർപ്പുമുട്ടി കഴിയേണ്ടതുമായ ദുരവസ്ഥ സംജാതമാകും.വ്യത്യസ്ഥ സമ്പ്രദായങ്ങൾ മൂല്യാധിഷ്ഠിതമായും പാരിസ്ഥിതിക സംതുലിതമായും സമഗ്രമായി സംരക്ഷിച്ചു പോരുന്ന സാമൂഹികാവസ്ഥ തച്ചുടയ്ക്കപ്പെടുകയും ആരോഗ്യ സംരക്ഷണ പ്രക്രിയ സമ്പൂർണമായും വാണിജ്യവൽകൃത വ്യവസ്ഥയായി പരിവർത്തനം ചെയ്യപ്പെടുകയും ചെയ്യും.
നിർവ്വചനങ്ങളിലും ചുമതലകളുടെ വിതരണത്തിലും ആരോഗ്യ വകുപ്പ് എന്ന് പൊതുവായി പറഞ്ഞു പോയിരിക്കുകയാണ് ബില്ലിൽ. അലോപ്പതി, ഹോമിയോപ്പതി, ആയുർവേദം എന്നിങ്ങനെ ഓരോന്നിന്റെയും പ്രസക്തിയും കടമയും പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടില്ല. ആരോഗ്യവകുപ്പ് എന്ന ഏവരും പൊതുവിൽ വിവക്ഷിക്കുന്നത്, അലോപ്പതി വിഭാഗത്തെ സൂചിപ്പിക്കാനാണ്. ആ കീഴ്വഴക്കമനുസരിച്ച് ബില്ലിനെ സമീപിച്ചാൽ, ആരോഗ്യരംഗം മുഴുവൻ അലോപ്പതി മാത്രമണെന്ന ധാരണ സൃഷ്ടിക്കും. ഇതര വൈദ്യശാസ്ത്ര സമ്പ്രദായങ്ങൾക്ക് ആരോഗ്യ സംരക്ഷണപ്രക്രിയയിൽ യാതാരു സ്ഥാനവുമില്ലെന്നും, അവ അലോപ്പതിക്ക് കീഴിലാണെന്നുമുള്ള അവസ്ഥ നിയമപരമായി മുദ്രണം ചെയ്യും. പ്രാപ്തിയും പ്രാധാന്യവുമുള്ള ചികിത്സാ സമ്പ്രദായങ്ങളായിരുന്നിട്ടും അവസരം നിഷേധിക്കുകയും സാമാനമായി പരിഗണിക്കപ്പെട്ടപ്പോൾ തരം താഴ്ത്തപ്പെടുകയും ചെയ്തത്, കോവിഡ് ക്വാറന്റൈൻ കാലഘട്ടത്തിൽ ആയുഷ് വിഭാഗങ്ങൾ നേരിട്ടനുഭവിച്ചതാണ്. വ്യത്യസ്ത ചികിത്സാ സമ്പ്രദായങ്ങൾ സ്വതന്ത്രമായും സംയോജിച്ചും പ്രയത്നിച്ചാണ് നമ്മുടെ ആരോഗ്യരംഗം നിലനിർത്തിയിരിക്കുന്നത് എന്ന ബോദ്ധ്യത്തോട് വ്യക്തമായി നിർവ്വചിച്ച്, ഏവരേയും തുല്യമായി ഉൾക്കൊള്ളണം. പുതിയ നിയമത്തിനായി സമന്വയിക്കപ്പെടുന്ന ട്രാവൻകൂർ കൊച്ചിൻ പബ്ലിക് ആക്ടും മദ്രാസ് പബ്ലിക് ആക്ടും നിലനിർത്തിയിരുന്ന അവകാശങ്ങൾ സംരക്ഷിക്കണം.
വിവിധ ചികിത്സാ സമ്പ്രദായങ്ങളും അവയുടെ സ്വതന്ത്ര അധികാരസ്ഥാനങ്ങളും (ഡയറക്ടറും ഡയറക്ടറേറ്റും ഡി.എം.ഒ മാരും മെഡിക്കൽ ഓഫീസർമാരും) ഓരോരുത്തർക്കും തനതായി നിലവിലിരിക്കേ, ആരോഗ്യ അനാരോഗ്യ സാഹചര്യങ്ങളുടെ അടിയന്തിര സ്വഭാവം നിർണ്ണയിക്കാനും നിർവ്വചിക്കാനും വിവേചനാധികാരമുള്ള പൊതുജനാരോഗ്യ അധികാരി സ്ഥാനവും ഹെൽത്ത് ആഫീസർ സ്ഥാനവും അലോപ്പതി രംഗത്തുള്ളവർക്ക് മാത്രമായും വ്യക്തികേന്ദ്രീകൃതമായും മറ്റുള്ളവയ്ക്കു മുകളിലായും ചോദ്യം ചെയ്യാനോ പരാതിപ്പെടാനോ അനുസരിക്കാതിരിക്കാനോ കഴിയാത്ത വിധവും നൽകുന്നത് അനുചിതവും അശാസ്ത്രീയവും പൗരാവകാശത്തിന്മേൽ കടന്നുകയറാൻ അവസരം നൽകലുമാണ്. വിവിധ തലങ്ങളിൽ, എല്ലാ വൈദ്യശാസ്ത്ര വിഭാഗങ്ങളുടെയും പ്രതിനിധികൾ ഉൾപ്പെടുന്ന കമ്മിറ്റികൾ രൂപീകരിച്ച്, ജനാധിപത്യപരമായ രീതിയിൽ അധികാരം വികേന്ദ്രീകരിക്കണം
ഇന്ത്യൻ റോഡുകളിലൂടെ കണ്ണോടിക്കുമ്പോൾ, രാജ്യത്തിൻ്റെ സാമ്പത്തിക ചലനങ്ങളെ തൻ്റെ ചെറിയ ശരീരത്തിൽ പേറി മുന്നോട്ട് കുതിക്കുന്ന ഒരു വാഹനത്തെ കാണാതിരിക്കില്ല—അതാണ്…
ഭൂമിയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, ബഹിരാകാശത്ത് സുരക്ഷിതമായ സഹവർത്തിത്വം ഉറപ്പാക്കുക എന്നത് ഒരു വലിയ…
മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്ത് പരിധിയിൽ നടന്നതായി പറയുന്ന അലി മജീദ് നടത്തിയ സ്ത്രീദ്വേഷപരമായ (misogynistic) പ്രസ്താവന വലിയ വിവാദമായി…
ഭാരതത്തിന്റെ പ്രതിരോധ ശേഷിക്ക് വലിയ മുതൽക്കൂട്ട് നൽകിക്കൊണ്ട് തദ്ദേശീയമായി വികസിപ്പിച്ച ഓട്ടോമേറ്റഡ് എയർ ഡിഫൻസ് കൺട്രോൾ ആൻഡ് റിപ്പോർട്ടിങ് സിസ്റ്റമാണ്…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…
സൈൻ (sin), കോസൈൻ (cos) എന്നീ ത്രികോണമിതി ആശയങ്ങൾ (Trigonometric concepts) ആധുനിക രൂപത്തിൽ ലോകത്തിന് സംഭാവന ചെയ്തത് പുരാതന…