Featured

യു പി, നിക്ഷേപകരുടെ ഇഷ്ടകേന്ദ്രം പിന്നിലെ രഹസ്യം വെളിപ്പെടുത്തി യോഗി

ക്രമസമാധാന നില മെച്ചപ്പെട്ടതിന് ശേഷം സംസ്ഥാനം നിക്ഷേപകരുടെ ഇഷ്ടകേന്ദ്രമായി മാറിയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ”കഴിഞ്ഞ അഞ്ചര വർഷമായി സംസ്ഥാനത്ത് ഒരു കലാപവും നടന്നിട്ടില്ല. സംസ്ഥാനത്തിന് വൻതോതിൽ നിക്ഷേപം ലഭിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഇപ്പോൾ ഉത്തർപ്രദേശിൽ ഹൈവേകളും എക്സ്പ്രസ്വേകളും നിർമിക്കുന്നു.

ബിജ്നോർ ജില്ലയിൽ 267 കോടി രൂപയുടെ നിരവധി വികസന പദ്ധതികൾ ആദിത്യനാഥ് ആരംഭിച്ചതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. തന്റെ ഭരണത്തിന് കീഴിൽ വർഗീയ കലാപങ്ങളൊന്നും നടന്നിട്ടില്ലെന്നും സംസ്ഥാനം വികസനത്തിന്റെ പാതയിലാണെന്നും ഏറ്റവും പുതിയ നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ (എൻസിആർബി) റിപ്പോർട്ട് ഉദ്ധരിച്ച് മുഖ്യമന്ത്രി അവകാശപ്പെട്ടു.

ഒരു ജില്ല, ഒരു മെഡിക്കൽ കോളേജ് എന്ന ലക്ഷ്യം കൈവരിക്കാൻ ഉത്തർപ്രദേശ് അക്ഷീണം പ്രയത്‌നിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ കുറ്റകൃത്യങ്ങൾക്കെതിരെ സീറോ ടോളറൻസ് നയമാണ് പിന്തുടരുന്നത്. ”വ്യാപാരികളുടെയും സംരംഭകരുടെയും സുരക്ഷയിൽ വീഴ്‌ച്ച വരുത്താൻ തന്റെ സർക്കാർ അനുവദിക്കില്ലെന്നും യോഗി വ്യക്തമാക്കി. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, തൊഴിലവസരങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ സർക്കാർ മുൻഗണനാടിസ്ഥാനത്തിൽ വികസന പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആദിത്യനാഥ് മൊറാദാബാദ് ഡിവിഷനിൽ സന്ദർശനം നടത്തുകയും നിലവിലുള്ള വികസന പ്രവർത്തനങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥനുമായി അവലോകന യോഗം നടത്തുകയും ചെയ്തു. മലിനീകരണ നിയന്ത്രണ ബോർഡിന്റെയും മറ്റ് വകുപ്പുകളുടെയും നിയന്ത്രണങ്ങൾ കാരണം 2017 വരെ എംഎസ്എംഇ വ്യവസായവുമായി ബന്ധപ്പെട്ട ആളുകൾ നിരാശയിലായിരുന്നു. 2018-ൽ ആരംഭിച്ച ഒരു ജില്ല ഒരു ഉൽപ്പന്നം എന്ന നൂതന പദ്ധതി കാരണം മൊറാദാബാദിലെ പിച്ചള ബിസിനസ് 4,000 കോടി രൂപയിൽ നിന്ന് 10,000 കോടി രൂപയായി ഉയർന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സമൂഹമാദ്ധ്യമങ്ങളിൽ ഏറെ സജീവമാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. അദ്ദേഹത്തിന്റെ ജനപ്രീതി ഉത്തർപ്രദേശിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. രാജ്യമൊട്ടാകെ യോ​ഗി ആദിത്യനാഥ് എന്ന കരുത്തനായ രാഷ്‌ട്രീയക്കാരനും മുഖ്യമന്ത്രിയ്‌ക്കും ആരാധകരേറയാണ്. പ്രധാനമന്ത്രി സ്ഥാനത്തേയ്‌ക്ക് അടുത്തതാരെന്ന ചോദ്യത്തിനും ജനങ്ങൾ പറയുന്ന പേരുകളിൽ അദ്ദേഹം ഒന്നാമനാണ്. രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള ആരാധകർ സമൂഹമാദ്ധ്യമങ്ങളിലൂടെ യോ​ഗി ആദിത്യനാഥിനെ നിരന്തരം പിന്തുടരുന്നു.

ഇപ്പോൾ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ട്വിറ്റർ പിന്തുടരുന്നവരുടെ എണ്ണം 21.5 ദശലക്ഷം കഴിഞ്ഞിരിക്കുകയാണ്. 21.5 ദശലക്ഷം ഫോളോവേഴ്‌സുമായി യോഗിയുടെ ജനപ്രീതി സമൂഹമാദ്ധ്യമങ്ങളിൽ കുതിച്ചുയരുകയാണ്. അതേസമയം, രാഹുൽ​ഗാന്ധിയ്‌ക്ക് 20.4 ദശലക്ഷം ഫോളോവേഴ്‌സ് മാത്രമാണുള്ളത്. 2015-ലാണ് യോ​ഗി ആദിത്യനാഥ് ട്വിറ്ററിൽ അക്കൗണ്ട് ആരംഭിക്കുന്നത്. പിന്നീട് നിരന്തരം ജനങ്ങളുമായി ഇടപഴകുന്ന അദ്ദേഹം തന്റെ പ്രവർത്തനം കൊണ്ട് രാജ്യമെങ്ങും ആരാധകരെ സൃഷ്ടിക്കുകയായിരുന്നു.

ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, കൂ എന്നിവയുൾപ്പെടെയുള്ള എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും യോഗി ആദിത്യനാഥ് ജനങ്ങളുമായി ബന്ധപ്പെടുന്നു. സർക്കാർ ഏത് തീരുമാനം എടുത്താലും സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളുമെല്ലാം അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിലൂടെ ജനങ്ങൾക്ക് പങ്കുവെക്കുന്നുണ്ട്. സർക്കാരിന്റെ പദ്ധതികളും ജനക്ഷേമ പ്രവർത്തനങ്ങളും സമൂഹമാദ്ധ്യമങ്ങളിലൂടെ കൃത്യമായി പങ്കുവെയ്‌ക്കുന്നതിനാൽ താഴേയ്‌ക്കിടയിലെ ജനങ്ങളിലേയ്‌ക്ക് പോലും അത് എത്തിപ്പെടുന്നു.

Meera Hari

Recent Posts

കെജ്‌രിവാളിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം പാർട്ടി പിളർപ്പിലേക്ക് |OTTAPRADAKSHINAM

ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്‌രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav

3 hours ago

ലൈംഗിക പീഡനക്കേസ് ! പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്!

ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…

3 hours ago

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

4 hours ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

4 hours ago

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

5 hours ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

5 hours ago