KERALA
കോവിഡിന്റെ മറവിൽ പിണറായി മുക്കിയത് കോടികൾ? ഞെട്ടിപ്പിക്കുന്ന തെളിവുകൾ പുറത്ത് | KERALA GOVERNMENT
രാജ്യത്ത് ഒമിക്രോണ്‍ (Omicron) പടരുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം അവസാനമായി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 41 ഒമിക്രോണ്‍ കേസുകളാണ് സ്ഥിരീകരിച്ചത്. നിലവിൽ രോഗബാധിതരില്‍ ആര്‍ക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് സൂചന. ഒമിക്രോൺ വകഭേദം സംശയിക്കുന്ന കൂടുതൽ പേരുടെ പരിശോധനാഫലം ഇന്ന് കിട്ടിയേക്കും. ഏറ്റവും കൂടുതൽ കേസുകൾ മഹാരാഷ്ട്രയിലാണ് എന്നതാണ് കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്. രാജ്യത്ത് റിപോര്‍ട്ട് ചെയ്ത പകുതി കേസുകളും മഹാരാഷ്ട്രയിലാണ്. വിദേശ യാത്രാ പശ്ചാത്തലമുള്ള രണ്ട് പേര്‍ക്ക് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതോടെയാണ് മഹാരാഷ്ട്രയില്‍ ആകെ കേസുകളുടെ എണ്ണം 20 ആയി ഉയര്‍ന്നത്. കൊവിഡ് ബാധിതരുടെ എണ്ണം കൂടുതലായ കേരളം അടക്കമുള്ള 10 സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയം നേരത്തെ ജാഗ്രതാ നിർദേശം നൽകിയിരുന്നു ഒമിക്രോണ്‍ ലോകത്ത് ആദ്യമായി സ്ഥിരീകരിച്ചത് ദക്ഷിണാഫ്രിക്കയിലാണ്. നവംബര്‍ എട്ടിനാണ് ഒമിക്രോണ്‍ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇപ്പോൾ 63 രാജ്യങ്ങളിൽ ഒമിക്രോൺ സാന്നിധ്യം കണ്ടെത്തിയെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
കേരളത്തിൽ കോവിഡിന്റെ കാലത്തും അഴിമതി. 550 രൂപയുടെ പിപിഇ കിറ്റ് വാങ്ങിയത് 1500 രൂപക്കെന്ന് റിപ്പോര്‍ട്ട്. മൂന്നിരട്ടി വിലക്ക് പിപിഇ കിറ്റ് വാങ്ങികൂട്ടിയതിന്റെ രേഖകളാണ് പുറത്ത് വന്നിട്ടുള്ളതെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. 9 കോടിയുടെ ഇടപാടാണ് നടന്നതെന്നും മിന്നല്‍ വേഗത്തിലാണ് അതിന്റെ ഫയല്‍ നീങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്നാണ് പിപിഇ കിറ്റി വാങ്ങിയത്.
ഒറ്റ ദിവസം കൊണ്ടാണ് മാഹാരാഷ്ട്ര കമ്പനിക്ക് കരാര്‍ നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ സ്ഥിരമായി ആരോഗ്യ മേഖലയിലെക്കുള്ള ഉപകരണങ്ങളും മറ്റും 550 രൂപക്ക് വാങ്ങികൊണ്ടിരുന്ന കമ്പിനിയെ ഒഴിവാക്കിയാണ് മഹാരാഷ്ട്രയില്‍ പ്രവര്‍ത്തിക്കുന്നു എന്ന് പറയുന്ന കമ്പിനിയില്‍ നിന്ന് പിപിഇ കിറ്റാണ് 1500 രൂപക്ക് വാങ്ങിയത്. കെറോണ്‍ എന്ന കമ്പനിയില്‍ നിന്നാണ് പിപിഇ കിറ്റി വാങ്ങിയത്. നിപ്പവന്ന സമയത്തും പക്ഷിപ്പനി വന്ന സമയത്തും ഈ കമ്പനിയില്‍ നിന്നാണ് പിപിഇ കിറ്റ് വാങ്ങിയിരുന്നത്. കേരളത്തില്‍ ആദ്യ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ പിപിഇ കിറ്റ് നല്‍കാന്‍ സര്‍ക്കാര്‍ കെറോണ്‍ എന്ന കമ്പനിയോട് പിപിഇ കിറ്റ് നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നും അടിന്തര സാഹചര്യമായിരുന്നിട്ട് കൂടി രണ്ട് മാസത്തോളമെടുത്താണ് അതിന്റെ ഫയല്‍ നീങ്ങിയത്. 2020 മാര്‍ച്ച് 29നാണ് 550 രൂപയുടെ പിപിഇ കിറ്റ് വാങ്ങുന്നതിനായി കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ കെറോണ്‍ എന്ന കമ്പനിക്ക് കരാര്‍ നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മൂക്കടപ്പ് നിസാരക്കാരനല്ല.. അത് ഒരു പക്ഷെ ഇതിന്റെ ലക്ഷണവുമാകാം..പിആർഎസ് ആശുപത്രിയിലെ കൺസൾട്ടന്റ് ഇഎൻടി സർജൻ ഡോ. ഗോവിന്ദ് മോഹൻദാസ് സംസാരിക്കുന്നു…
IFFK-യിൽ റസൂൽ പൂക്കൂട്ടിയുടെ ഉശിരൻ ചോദ്യം: "കേന്ദ്ര വിദേശനയത്തിനെതിർക്കുന്ന നിങ്ങൾ ഇന്ത്യക്കാരനാണോ?!" മാധ്യമങ്ങളെ തകർത്തെറിഞ്ഞ ഈ തീവ്രമായ സംഭാഷണം ദേശീയതയുടെ…
കൊച്ചി : അന്തരിച്ച നടൻ ശ്രീനിവാസന്റെ മൃതദേഹം എറണാകുളം ടൗൺ ഹാളിൽ തുടരുന്നു. അദ്ദേഹത്തെ അവസാന നോക്ക് കാണുവാൻ നൂറ്…
ഭാരതത്തിന്റെ ആന്തരിക ശത്രുക്കളെക്കുറിച്ചുള്ള ഈ വീഡിയോയിൽ, '0.5 ഫ്രണ്ട്' അഥവാ അർദ്ധ മുന്നണിയുടെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു. രാജ്യത്തിന്റെ ഐക്യത്തെ അപകടമാക്കുന്ന…
വിദ്യാർത്ഥി നേതാവിന്റെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധം. കൊലപാതകത്തിന് പിന്നിൽ ഇന്ത്യയെന്ന് പ്രചാരണം. ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ പ്രക്ഷോഭകർ വളഞ്ഞു. ബംഗ്ലാദേശിൽ…
അതിർത്തിയിൽ നിരന്തരം പ്രകോപനം സൃഷ്ടിച്ച് ബംഗ്ലാദേശ് ! ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ രണ്ടു മാസമായി തുടരുന്ന സംഘർഷം വർദ്ധിക്കുന്നു. യുദ്ധ…