തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ കേരളത്തിന്റെ ഹര്‍ജിയില്‍ ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കക്ഷി ചേരും. കക്ഷി ചേരാന്‍ അദ്ദേഹം ഹര്‍ജി നല്‍കി. കേസിന്റെ ചിലവ് മന്ത്രിമാരില്‍ നിന്ന് ഈടാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
”കേരളം നല്‍കിയ സ്യൂട്ട് രാഷ്ട്രീയ പ്രേരിതമാണ്. മന്ത്രിസഭയുടെ നിര്‍ബന്ധപ്രകാരമാണ് ഇത്തരമൊരു ഹര്‍ജി നല്‍കിയത്. സിഎഎ ഏതെങ്കിലും തരത്തില്‍ പൗരന്മാരുടെ അവകാശം ലംഘിക്കുന്നതായി ഹര്‍ജിയില്‍ ബോധിപ്പിക്കുന്നില്ല. സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിന്റെയും പ്രതിപക്ഷത്തിന്റെയും സിഎഎയെ എതിര്‍ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയതിന് പിന്നില്‍. അതിനാല്‍ കേസിന്റെ ചിലവ് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള മന്ത്രിമാരില്‍ നിന്ന് ഈടാക്കണം” ഹര്‍ജിയില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിന്റെ തലവനായ ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ളവര്‍ ഹര്‍ജിയ്ക്ക് എതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതും, ഈ സാഹചര്യം കണക്കിലെടുത്ത് തന്നെ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്നുമാണ് കുമ്മനം തന്റെ അപേക്ഷയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…
ദശാബ്ദങ്ങളായി തുടരുന്ന പാകിസ്ഥാൻ്റെ അടിച്ചമർത്തലുകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ പോരാടുന്ന ബലൂച് ജനത, ഇപ്പോൾ ചൈനയുടെ സൈനിക സാന്നിധ്യം കൂടി തങ്ങളുടെ…