തിരുവനന്തപുരം: സസ്‌പെന്‍ഷനില്‍ കഴിയുന്ന മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനും വിജിലന്‍സ് മേധാവിയുമായിരുന്ന ജേക്കബ് തോമസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയാനൊരുങ്ങി സർക്കാർ.
സ്വയം വിരമിക്കലിന് ജേക്കബ് തോമസ് നല്‍കിയ അപേക്ഷയില്‍, നോട്ടീസ് കാലയളവില്‍ ഇളവു വേണമെന്ന ആവശ്യത്തിന് കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുഭരണ വകുപ്പ് ജേക്കബ് തോമസിന് നോട്ടീസ് നല്‍കി. ഇ-മെയില്‍ വഴി അപേക്ഷ അയച്ചതില്‍ മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വയം വിരമിക്കാന്‍ സര്‍വീസില്‍ 30 വര്‍ഷം കാലാവധി വേണമെന്നിരിക്കെ 32 വര്‍ഷം പൂര്‍ത്തിയാക്കിയതിനാല്‍ ജേക്കബ് തോമസിന് വിരമിക്കാന്‍ നിയമപരമായി അര്‍ഹതയുണ്ട്.
ഈ വിവരം പൊതുഭരണവകുപ്പിനെ അറിയിച്ചെങ്കിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന കാലയളവു വരെയെങ്കിലും ഫയലുകള്‍ പിടിച്ചു വയ്ക്കാനാണ് സർക്കാരിന്റെ നീക്കം.
ജേക്കബ് തോമസ് ചാലക്കുടിയില്‍ മത്സരിക്കാനുള്ള നീക്കത്തിലാണ്. സര്‍വീസിലിരിക്കെ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…