Kerala

വഞ്ചനാ കേസിൽ സണ്ണി ലിയോണിന് ആശ്വാസം; കേസ് നിലനിൽക്കില്ലെന്ന് താരം, എപ്പോൾ വേണമെങ്കിലും പരിപാടിയിൽ പങ്കെടുക്കാം: തുടർ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

എറണാകുളം: നടിയും മോഡലുമായ സണ്ണി ലിയോണിന് വഞ്ചനാ കേസിൽ ആശ്വാസം. കേസിന്റെ തുടർ നടപടികൾ കോടതി സ്‌റ്റേ ചെയ്തു. സണ്ണി ലിയോൺ നൽകിയ ഹർജിയിലാണ് കോടതിയുടെ ഈ നടപടി.
വഞ്ചനാ കേസിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സണ്ണി ലിയോൺ ഹൈക്കോടതിയെ സമീപിച്ചത്.

ഹർജി ഇന്നലെയായിരുന്നു നൽകിയത്. തനിക്കെതിരായ കേസ് നിലനിൽക്കില്ലെന്ന് താരം ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. താൻ വഞ്ചിച്ചിട്ടില്ലെന്നും, എപ്പോൾ വേണമെങ്കിലും പരിപാടിയിൽ പങ്കെടുക്കാമെന്നും സണ്ണി ലിയോൺ കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കോടതി തുടർ നടപടികൾ സ്റ്റേ ചെയ്തത്. ഹർജിയിൽ വിശദമായ വാദം പിന്നീട് കേൾക്കും.

ഹർജിയിൽ തുടർ നടപടിയെന്നോണം സർക്കാരിനും ക്രൈംബ്രാഞ്ചിനും ഹൈക്കോടതി നോട്ടീസ് അയക്കും. ഇതിന് മറുപടി ലഭിച്ച ശേഷമാകും ഹർജിയിൽ വിശദമായ വാദം കേൾക്കുക. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജി പരിഗണിച്ചത്.

2019 ഓഗസ്റ്റിലാണ് സണ്ണി ലിയോണിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സ്റ്റേജ് പെർഫോർമൻസുമായി ബന്ധപ്പെട്ട പണമിടപാടിൽ സണ്ണി ലിയോൺ കരാർ പാലിച്ചില്ലെന്നാണ് കേസ്. സണ്ണി ലിയോൺ 30 ലക്ഷം രൂപ തട്ടിയതായും പെരുമ്പാവൂർ സ്വദേശി നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.

admin

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

3 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

3 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

3 hours ago