Kerala

മുംബൈയിൽ 3 കോടി വിലമതിക്കുന്ന ഫ്ലാറ്റ്; തിരുവനന്തപുരത്ത് 1 കോടി വിലവരുന്ന മില്ലേനിയം അപ്പാർട്ട്മെന്റ്; കൊല്ലത്ത് 8 കോടിയുടെ ഷോപ്പിംഗ് കോംപ്ലക്സ്; മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ സിബിഐ അന്വേഷണം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ എം എബ്രഹാം വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. കെ എം എബ്രഹാം 2015- ൽ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ്സെക്രട്ടറി ആയിരുന്ന കാലഘട്ടത്തിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കെ ബാബു വിധിപറഞ്ഞത്.

സിബിഐ കൊച്ചി യുണിറ്റിനാണ് അന്വേഷണ ചുമതല. സംസ്ഥാന വിജിലൻസ് അന്വേഷിച്ച് ക്‌ളീൻ ചിറ്റ് നൽകിയ കേസിലാണ് ഇനി സിബിഐ അന്വേഷണം വരിക. അന്ന് കെ എം ഏബ്രഹാമിന്റെ വീട് അളന്നതും ചോദ്യം ചെയ്തതും വിവാദമായിരുന്നു. കേസുമായി ബന്ധപ്പെട്ട രേഖകളെല്ലാം സിബിഐക്ക് കൈമാറാൻ കോടതി വിജിലൻസിന് നിർദ്ദേശം നൽകി.

ശമ്പളത്തെക്കാൾ കൂടുതൽ തുക എല്ലാ മാസവും ലോൺ അടയ്ക്കുന്നത് എങ്ങനെയെന്നു മറുപടി പറയാൻ കെ എം എബ്രഹാമിനോട് ജസ്റ്റിസ്‌ കെ ബാബു വാദത്തിനിടയിൽ ആവശ്യപ്പെട്ടു. കോളേജ് പ്രൊഫസർമാരായിരുന്ന അച്ഛന്റെയും അമ്മയുടെയും പെൻഷൻ കിട്ടുന്ന രൂപയുടെ സഹായത്താൽ ആണ് ലോൺ അടച്ച് തന്റെ ജീവിതം കഴിച്ചുകൂട്ടി മുന്നോട്ട് നീക്കുന്നത് എന്ന് കെ എം എബ്രഹാം കോടതിയിൽ പറഞ്ഞു.അതേസമയം കെ. എം. എബ്രഹാമിന്റെ അച്ഛനുമമ്മയും വർഷങ്ങൾക്ക് മുൻപേ മരിച്ചു പോയിട്ടുള്ളതാണ്. അത്‌ മറച്ചുവച്ചിട്ടാണ് കോടതിയിൽ കള്ളം പറഞ്ഞതെന്ന് ഹർജിക്കാരൻ വാദിച്ചു.

മുംബൈ നഗരത്തിലുള്ള 3 കോടി വില വരുന്ന ഫ്ലാറ്റും, 1 കോടി വിലയുള്ള തിരുവനന്തപുരം വഴുതക്കാട് ഉള്ള മില്ലേനിയം അപാർട്ട്മെന്റിന്റെ ലോണും ആണ് എല്ലാ മാസവും കൃത്യമായി അടയ്ക്കുന്നത്. 8 കോടി വിലവരുന്ന കൊല്ലം കടപ്പാക്കടയിലുള്ള 3 നില ഷോപ്പിംഗ് കോംപ്ലക്സ് സഹോദരന്റെ പേരിലായതിനാൽ ആണ് തന്റെ പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റിൽ ഉൾപ്പെടുത്താതെന്നും വിജിലൻസിന് കെ എം എബ്രഹാം നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. എന്നാൽ ഈ ഷോപ്പിംഗ് കോംപ്ലക്സിന്റെ ഓണർഷിപ്പ് കെ എം എബ്രഹാമിന്റെ പേരിലാണ് എന്ന് തെളിയിക്കുന്ന ഓണർഷിപ് സർട്ടിഫിക്കറ്റ് കൊല്ലം കോർപറേഷനിൽ നിന്നും ഹർജികാരൻ ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു.

വിജിലൻസ് അന്വേഷണത്തിൽ ഭാര്യ ഷേർളിയുടെ ബാങ്ക് ലോക്കറിൽ 100 പവന്റെ സ്വർണവും ലക്ഷക്കണക്കിന് രൂപയുടെ ഡയമണ്ട് ആഭരണങ്ങൾ വാങ്ങിയതിന്റെയും രേഖയും ഷേർളി എബ്രഹാമിന്റെ ഫെഡറൽ ബാങ്ക് നന്ദൻകോട് ശാഖയിലെ അക്കൗണ്ടിൽ കോടിക്കണക്കിനു രൂപയുടെ ട്രാൻസാക്ഷൻ നടന്നതിന്റ ഡീറ്റൈൽസ്‌ വിജിലൻസ് കണ്ടെത്തിയതിന്റെ രേഖകൾ ഹർജിക്കാരൻഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾക്ക് കൃത്യമായ മറുപടി പറയാൻ കെ എം എബ്രഹാമിന് സാധിക്കാത്തതുകൊണ്ടാണ് കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി ഉത്തരവായത്.

Kumar Samyogee

Recent Posts

കമ്മ്യുണിസ്റ്റ് പച്ചയെന്ന അപകടകാരി ! ഈ വിദേശി എങ്ങനെയാണ് കേരളത്തിന്റെ പരിസ്ഥിതിയെ മുടിപ്പിച്ചത് ?

കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…

15 hours ago

കണ്ണൂർ പാനൂരിൽ സിപിഎമ്മിന്റെ വടി വാൾ ആക്രമണം ! യുഡിഎഫ് പ്രകടനത്തിന് നേരെ സ്ഫോടകവസ്തു വെറിഞ്ഞു !അക്രമികളെത്തിയത് സിപിഎം പതാക മുഖത്ത് കെട്ടി

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…

16 hours ago

ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി! 2 കുട്ടികൾ ഉൾപ്പെടെ 9 പേർക്ക് പരിക്ക്, 2 പേരുടെ നില അതീവ ഗുരുതരം

പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…

16 hours ago

കേരള രാഷ്ട്രീയത്തിലെ വഴിത്തിരിവ് !!!നഗരസഭയിലെ വമ്പൻ വിജയത്തിന് തിരുവനന്തപുരത്തെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…

16 hours ago

തിരുവനന്തപുരത്ത് കണ്ടത് ജനാധിപത്യത്തിന്റെ സൗന്ദര്യം ! നഗരസഭ ബിജെപി പിടിച്ചതിൽ പ്രതികരിച്ച് ശശി തരൂർ

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ്‌ നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…

18 hours ago

‘ക്ഷേമപെൻഷൻ വാങ്ങി ശാപ്പാടടിച്ചിട്ട് നമ്മക്കിട്ട് വെച്ചു!! ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വോട്ടർമാർക്കെതിരെ അധിക്ഷേപ പരാമർശവുമായി എം.എം മണി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…

21 hours ago