India

തഹാവൂർ ഹുസൈൻ റാണയ്ക്ക് ഇനി ഉറക്കമില്ലാത്ത നാളുകൾ; എൻ ഐ എ സംഘത്തിൽ ക്രിമിനോളജി വിദഗ്ദ്ധരും, ഫോറൻസിക് സൈക്കോളജിസ്റ്റുകളും; 18 ദിവസത്തിനുള്ളിൽ പരമാവധി വിവരങ്ങളും തെളിവുകളും ശേഖരിക്കും; ചോദ്യം ചെയ്യൽ തുടങ്ങി

ദില്ലി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ പാക് ഭീകരൻ തഹാവൂർ റാണയെ എൻ ഐ സംഘം ചോദ്യം ചെയ്‌ത്‌ തുടങ്ങി. 12 അംഗ സംഘമാണ് റാണയെ ചോദ്യം ചെയ്യുന്നത്. എൻ ഐ എ ആസ്ഥാനത്തുള്ള പ്രത്യേക സെല്ലിലാണ് ചോദ്യം ചെയ്യൽ. സി സി ടി വി അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ പ്രത്യേക സെല്ലിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

എൻ ഐ എ ഉദ്യോഗസ്ഥർക്ക് പുറമെ രഹസ്യാന്വേഷണ ഏജൻസികളുടെ ഉദ്യോഗസ്ഥർ, ഭീകരവിരുദ്ധ, ക്രിമിനോളജി വിഭാഗങ്ങളിൽ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും, ഫോറൻസിക് സൈക്കോളജിസ്റ്റുകളും ചോദ്യം ചെയ്യൽ സംഘത്തിലുണ്ട്. ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായുള്ള ബന്ധം, പാകിസ്ഥാൻ അനുകൂല തീവ്രവാദ സംഘടനകളുമായുള്ള ബന്ധം, ഇന്ത്യ സന്ദർശനം തുടങ്ങിയ വിവരങ്ങളാകും റാണയിൽ നിന്ന് അന്വേഷണ സംഘം ചോദിച്ചറിയുക. 20 ദിവസത്തെ കസ്റ്റഡിയാണ് എൻ ഐ എ ആവശ്യപ്പെട്ടത്. എന്നാൽ 18 ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. ഈ ദിവസത്തിനുള്ളിൽ പരമാവധി വിവരങ്ങളും തെളിവുകളും ശേഖരിക്കുക എന്നതാണ് അന്വേഷണ സംഘത്തിന്റെ ലക്‌ഷ്യം.

ഇന്നലെ ഉച്ചയ്ക്കാണ് തഹാവൂർ റാണയുമായുള്ള എൻ ഐ എ സംഘം പ്രത്യേക വിമാനത്തിൽ ഇന്ത്യയിലേക്കെത്തിച്ചത്. തുടർന്ന് എൻ ഐ എ കോടതിയിൽ ഹാജരാക്കുകയായിരുന്നു. 2019 മുതൽ നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ്. റാണയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള തീരുമാനം വന്നത്. റാണയെ ഇന്ത്യൻ അധികൃതർക്ക് കൈമാറുന്ന ചിത്രങ്ങൾ അമേരിക്ക പുറത്തുവിട്ടു. അതീവ സുരക്ഷയിൽ ചങ്ങലയ്ക്കിട്ടാണ് റാണയെ ഇന്ത്യൻ അധികൃതർക്ക് കൈമാറിയത്.

2008 നവംബർ 26 നാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. ലഷ്‌കർ ഭീകരരെ ഉപയോഗിച്ച് ഈ ആക്രമണം നടത്താൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിക്ക് എല്ലാ സഹായവും ചെയ്തുകൊടുത്തത് തഹാവൂർ റാണ ആയിരുന്നു. അമേരിക്കയിൽ മറ്റൊരു ഭീകരാക്രമണം പദ്ധതിയിടുന്നതിനിടെ റാണ അമേരിക്കൻ പോലീസിന്റെ പിടിയിലാകുകയായിരുന്നു. തീവ്രവാദക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് അമേരിക്കയിൽ ജയിലുകളിൽ കഴിയവെയായിരുന്നു റാണയെ ഇന്ത്യയ്ക്ക് കൈമാറിയത്.

B4 Admin

Recent Posts

ശബരിമല-മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പ്. പന്തളം കൊട്ടാരത്തില്‍ നിന്നുള്ള കുരുന്നുകളെ നിശ്ചയിച്ചു, ദേവനന്ദനും അനശ്വരയും സന്നിധാനത്തേക്ക്

ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില്‍ നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന്‍ അര്‍ജുന്‍,…

2 hours ago

സൗദി വിമാനത്താവളങ്ങളിലും എണ്ണക്കമ്പനികള്‍ക്കും നേരെ ആക്രമണം തുടരുമെന്ന് ഹൂതികളുടെ വെല്ലുവിളി. ട്രംപിന്റെ മുന്നറിയിപ്പുകളെ കാറ്റില്‍പ്പറത്തി യെമന്‍ വിമതര്‍

സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര്‍ ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന്‍ പ്രസിഡന്റ്…

4 hours ago

അമേരിക്കയിലെ ഇല്ലിനോയിയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണ പദ്ധതി. 19-കാരന്‍ അറസ്റ്റില്‍, വന്‍ കൂട്ടക്കൊല തടഞ്ഞ് പൊലീസ്

വാഷിങ്ടന്‍ : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില്‍ ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…

5 hours ago

ഇസ്രയേല്‍ സര്‍വീസുകളില്‍ പാകിസ്ഥാന്‍ ജീവനക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി എയര്‍ ഫ്രാന്‍സ്. ഫ്‌ലൈദുബായ് സംഭവത്തിന് പിന്നാലെ നടപടി കടുപ്പിച്ച് വിമാനക്കമ്പനികള്‍

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകളില്‍ പാകിസ്ഥാന്‍ പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കും എയര്‍ ഫ്രാന്‍സ് വിലക്കേര്‍പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…

5 hours ago

റിയാദിന് നേരെ വീണ്ടും ഹൂതി മിസൈലാക്രമണം. ഒരാള്‍ക്ക് പരിക്ക്, പ്രവാസികള്‍ക്കായി കണ്‍ട്രോള്‍ റൂമുകളും നോര്‍ക്ക സൗദി ഹെല്‍പ്പ് ഡെസ്‌കും തുറന്നു

റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര്‍ നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…

17 hours ago

ജര്‍മനിയില്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം. 2 മലയാളികള്‍ ഉള്‍പ്പെടെ 3 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

ബെര്‍ലിന്‍ : ജര്‍മനിയിലെ ബോസും നഗരത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 2 മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. അഞ്ച്…

17 hours ago