India

ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയായ തീവ്രവാദ ഗ്രൂപ്പുകളുടെ കേന്ദ്രമായി കേരളം മാറുന്നു; കേരളത്തിന് നേരെ നടക്കുന്ന തീവ്രവാദ നീക്കങ്ങളെ ചെറുക്കുന്നത്‌ കേന്ദ്ര ഏജൻസികൾ; തീവ്രവാദത്തെ വെള്ളപൂശാനുള്ള ഭരണ പ്രതിപക്ഷ മുന്നണികൾക്കെതിരെ ആഞ്ഞടിച്ച് അനിൽ ആന്റണി

ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയായ തീവ്രവാദ ഗ്രൂപ്പുകളുടെ സുരക്ഷിത താവളമായി കേരളം മാറുന്നുവെന്ന് ബിജെപി ദേശീയ വക്താവ് അനിൽ ആന്റണി. മർദ്ദിച്ച് ചുമലിൽ ചിലർ പി എഫ് ഐ എന്നെഴുതിയതായുള്ള സൈനികന്റെ പരാതി വ്യാജമാണെന്ന് തെളിഞ്ഞതിനെ തുടർന്ന് കേരളത്തിൽ നടക്കുന്ന ഭീകര പ്രവർത്തനങ്ങളെ വെള്ളപൂശാനുള്ള രാഷ്ട്രീയ പാർട്ടികളുടെയും മദ്ധ്യമങ്ങളുടെയും ശ്രമങ്ങളെ വിമർശിച്ചുകൊണ്ടാണ് അനിൽ ആന്റണിയുടെ സമൂഹമാദ്ധ്യമ പോസ്റ്റ്. കഴിഞ്ഞ ഏതാനും മാസങ്ങളിൽ ഐഎസുമായി ബന്ധമുള്ള പിഎഫ്ഐയുടെ ഒന്നിലധികം രഹസ്യനീക്കങ്ങൾ ദേശീയ അന്വേഷണ ഏജൻസി തകർത്തു. ഈ തീവ്രവാദ ഗ്രൂപ്പുകൾക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയതിന് ഒരു കേരള പോലീസ് ഉദ്യോഗസ്ഥനെ തന്നെ അടുത്തിടെ സസ്പെന്റ് ചെയ്തിരുന്നുവെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

അനിൽ ആന്റണിയുടെ പോസ്റ്റിന്റെ പൂർണ്ണരൂപമിങ്ങനെ;

തീവ്രവാദത്തോട് അനുഭാവം പുലർത്തുന്ന ഒരു വലിയ സംഘം – രാഷ്ട്രീയക്കാർ, മാധ്യമങ്ങൾ, വസ്തുത പരിശോധിക്കുന്നവർ എന്നിവരെല്ലാം രണ്ട് ദിവസം മുമ്പ് ഞാൻ നടത്തിയ ചില പ്രസ്താവനകളിൽ അസ്വസ്ഥരായതായി കണ്ടു. സൈനികനും അയാളുടെ സുഹൃത്തും വ്യാജൻമാരെന്ന് തെളിഞ്ഞു. എന്നാൽ അത് തീവ്ര ഇസ്ലാമിസ്റ്റുകളുടെ അപകടകരമായ പ്രഭവകേന്ദ്രമായി കേരളം ഉയർന്നുവരുന്നു എന്ന വസ്തുത ഇല്ലാതാകുന്നില്ല.

കഴിഞ്ഞ ഏതാനും മാസങ്ങളിൽ ഐഎസുമായി ബന്ധമുള്ള പിഎഫ്ഐയുടെ ഒന്നിലധികം രഹസ്യനീക്കങ്ങൾ ദേശീയ അന്വേഷണ ഏജൻസി തകർത്തു. ഈ തീവ്രവാദ ഗ്രൂപ്പുകൾക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയതിന് ഒരു കേരള പോലീസ് ഉദ്യോഗസ്ഥനെ തന്നെ അടുത്തിടെ സസ്പെന്റ് ചെയ്തിരുന്നു.

കോൺഗ്രസും സിപിഎമ്മും മുസ്‍ലിം ലീഗും ഉൾപ്പെടുന്ന പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’ സഖ്യവും അവരുമായി ബന്ധമുള്ള മാധ്യമങ്ങളും ഫാക്ട് ചെക്ക് സുഹൃത്തുക്കളുമെല്ലാം ഒരു വലിയ സാമൂഹിക വിരുദ്ധ ദേശീയ നെറ്റ്‌വർക്കിനെയും അവരുടെ സംശയാസ്പദമായ പ്രവർത്തനങ്ങളെയും ഈ സംഭവം ഉപയോഗിച്ച് വെള്ളപൂശാൻ ശ്രമുക്കുകയാണ്.അവയെല്ലാം രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് അപകടകരമാണ്’
https://twitter.com/anilkantony/status/1707262271418986936

Kumar Samyogee

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

5 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

6 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

6 hours ago