International

വിസ്മയമായി സീലാൻഡിയ!ഭൂമിയുടെ എട്ടാമത്തെ ഭൂഖണ്ഡം; ഭൂപടം പ്രസിദ്ധീകരിച്ച് ശാസ്ത്രജ്ഞർ

ഭൂമിയിലെ എട്ടാമത്തെ ഭൂഖണ്ഡമായി കണ്ടെത്തിയ സീലാൻഡിയയുടെ വിശദമായ മാപ്പ് ശാസ്ത്രജ്​ഞർ പുറത്ത് വിട്ടു. നിലവിൽ ഭൂമുഖത്ത് ന്യൂസീലൻഡും ന്യൂ കാലിഡോണിയ എന്ന മറ്റൊരു ദ്വീപും മാത്രമേ ഈ ഭൂഖണ്ഡത്തിന്റേതായി കാണാനാകൂ. ബാക്കിയുള്ള 94 % കരയും ഇന്ന് സമുദ്രത്തിനടിയിലാണ്. ഈ ഭൂഖണ്ഡത്തിന്റെ കൃത്യമായ അതിർത്തികൾ കണ്ടെത്താനും സവിശേഷതകൾ നിർണയിക്കാനുമുള്ള ശ്രമങ്ങൾ നേരത്തെ ഗവേഷകർ തുടങ്ങിയിരുന്നു.

ഏകദേശം 50 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഭൂഖണ്ഡമായിരുന്നു സീലാൻഡിയ. 2017ലാണ് ഇതിനു ഭൂഖണ്ഡപദവി ലഭിക്കുന്നത്. തെക്കൻ ശാന്തസമുദ്രത്തിന് 3500 അടിയോളം ആഴത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ കൃത്യമായി ഇതിന്‌റെ അതിരുകൾ കണ്ടെത്തുന്നത് വെല്ലുവിളിയായിരുന്നു. 17ാം നൂറ്റാണ്ടിൽ ഇങ്ങനെയൊരു ഭൂഖണ്ഡം ഭൂമിയുടെ തെക്കേയറ്റത്തുണ്ടാകുമെന്ന് കണക്കുകൂട്ടിയിരുന്നു. ഓസ്‌ട്രേലിയ ആ സമയത്ത് കണ്ടെത്തിയിരുന്നില്ലെങ്കിലും ഇതല്ലാതെ മറ്റൊരു ഭൂഖണ്ഡം കൂടിയുണ്ടെന്നായിരുന്നു അന്ന് കരുതിയിരുന്നത്. ടെറാ ഓസ്‌ട്രേലിസ് എന്നായിരുന്നു അവർ ഈ സാങ്കൽപിക ഭൂഖണ്ഡത്തിനു നൽകിയ പേര്.

1642ൽ ആബെൽ ടാസ്മാൻ എന്ന ഡച്ച് നാവികനാണ് ഈ ഭൂഖണ്ഡം തേടി യാത്ര തുടങ്ങി. ഇന്തൊനീഷ്യയിലെ ജക്കാർത്തയിൽ നിന്നു തുടങ്ങിയ യാത്ര അന്ന് ന്യൂസീലൻഡിന്റെ സൗത്ത് ഐലൻഡിൽ ടാസ്മാൻ എത്തിച്ചേർന്നെങ്കിലും തദ്ദേശീയരായ മവോരി ഗോത്രത്തിന്റെ കടുത്ത പ്രതിരോധത്തെ തുടർന്ന് അദ്ദേഹത്തിന് അവിടെ കപ്പൽ അടുപ്പിക്കാൻ ആയില്ല. സ്ഥലത്തിന് കൊലപാതകികളുടെ ഉൾക്കടൽ (മർഡറേഴ്‌സ് ബേ) എന്നു പേരിട്ട ശേഷം ന്യൂസീലൻഡിൽ കാൽ കുത്താതെ ടാസ്മാൻ മടങ്ങി.

1895ൽ സ്‌കോട്ടിഷ് ശാസ്ത്രജ്ഞനായ ജയിംസ് ഹെക്ടർ ന്യൂസീലൻഡിനെ കുറിച്ച് നിരവധി പഠനങ്ങൾ നടത്തിയ ശേഷം ദ്വീപ് പഴയകാലത്ത് ഒരു വലിയ കരയുടെ ഭാഗമായിരുന്നെന്ന് തന്റെ മാനുവലിൽ കുറിച്ചു.
1995ൽ ഭൗമശാസ്ത്രജ്ഞനായ ബ്രൂസ് ല്യൂയെൻഡിക്കാണു ന്യൂസീലാൻഡിയ എന്ന എട്ടാം ഭൂഖണ്ഡത്തെക്കുറിച്ചുള്ള ആശയം ആദ്യം പുറത്തിറക്കിയത്. ന്യൂസീലൻഡിനും ഓസ്‌ട്രേലിയയ്ക്കും സമീപം നടത്തിയ ഗവേഷണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇത്.

ഭൂമിയുടെ ആദ്യകാലത്ത് പാൻജിയ എന്ന ഒറ്റ വൻകരയാണുണ്ടായിരുന്നത്. ഇതു പിന്നീട് ലോറേഷ്യ എന്നും ഗോണ്ട്‌വാന എന്നും രണ്ട് ഭൂഖണ്ഡങ്ങളായി മാറി. ഇന്നത്തെ ആഫ്രിക്ക, അന്‌റാർട്ടിക്ക, തെക്കൻ അമേരിക്ക, ഓസ്‌ട്രേലിയ എന്നിവയും ഇന്ത്യൻ, അറേബ്യൻ ഉപഭൂഖണ്ഡങ്ങളും ഉൾപ്പെട്ടതായിരുന്നു ഗോണ്ട്‌വാന. എന്നാൽ എട്ടരക്കോടി വർഷം മുൻപ് ഗോണ്ഡ്‌വാനയിൽ നിന്ന് ഓസ്‌ട്രേലിയയും സീലാൻഡിയയും ഉൾപ്പെട്ട കരഭാഗം വേർപെട്ട് തെക്കോട്ടു നീങ്ങി. ഇതിന്റെ തുടർച്ചയായി 5 കോടി വർഷം മുൻപ് സീലാൻഡിയ കടലിലേക്ക് അന്തർഗമിച്ചു എന്നാണു ശാസ്ത്രജ്ഞരുടെ നിഗമനം.

Anandhu Ajitha

Recent Posts

ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം അടിയന്തിരമായി തിരിച്ചിറക്കിയ സംഭവം ! പകരം വിമാനത്തിൽ എല്ലാ യാത്രക്കാരെയും ഉൾപ്പെടുത്തിയില്ലെന്ന് പരാതി ! ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

എൻജിനിൽ തീ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കിയ ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ യാത്രക്കാർക്ക് കൊച്ചിയിലേക്ക് തിരിക്കാന്‍ ഒരുക്കിയ…

2 mins ago

ഗുണ്ടകൾക്കെതിരായ പരിശോധന !മൂന്ന് ദിവസത്തിനിടെ അറസ്റ്റിലായത് 5,000 പേർ ! പരിശോധന ഈ മാസം 25 വരെ തുടരും

ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയിൽ അറസ്റ്റിലായത് 5,000 പേർ. ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ആഗ്, ലഹരിമാഫിയകൾക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട്…

1 hour ago

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു; സംസ്കാരം ചൊവാഴ്ച നടക്കും

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…

2 hours ago

ഒറ്റപെയ്ത്തിൽ വെള്ളത്തിൽ മുങ്ങി തലസ്ഥാനം ! ദുരിതം ഇരട്ടിയാക്കി സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളും; സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ വെള്ളക്കെട്ട് മൂലം ജനം ദുരിതത്തിൽ

ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…

3 hours ago

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

3 hours ago

വീണ്ടും വ്യാപകമായി കോവിഡ്; ആശങ്കയിൽ സിംഗപ്പൂർ! രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥിരീകരിച്ചത് 25,900 കേസുകൾ; മാസ്ക്ക് ധരിക്കാൻ നിർദേശം

സിംഗപ്പൂർ: ഒരു ഇടവേളയ്ക്ക് ശേഷം സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 25,900 പേർക്കാണ് രോഗബാധ ഉണ്ടായത്.…

3 hours ago