Kerala

‘വ്യവസായികള്‍ക്ക് കേരളം സാത്താന്‍റെ നാട്’; സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി തരൂര്‍

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി ശശി തരൂര്‍.വ്യവസായികള്‍ക്ക് കേരളം സാത്താന്‍റെ നാടാണെന്ന് തരൂര്‍ കുറ്റപ്പെടുത്തി. തൊഴിലില്ലായ്മ കേരളത്തില്‍ കൂടി വരുകയാണ്. യുവജനങ്ങളില്‍ 40 % പേര്‍ക്ക് ഇവിടെ ജോലിയില്ല.സര്‍ക്കാര്‍ കിറ്റ് കൊടുക്കുന്നു എന്നിട്ട് പകരം വോട്ട് വാങ്ങുകയാണെന്നും തരൂര്‍ കുറ്റപ്പെടുത്തി.

അതേസമയം തന്‍റെ പരിപാടിക്ക് വിവാദങ്ങൾ ഉണ്ടാകുന്നത് എങ്ങനെയെന്ന് അറിയില്ലെന്നും തരൂര്‍ പറഞ്ഞു. കേരളത്തിൽ എല്ലായിടത്തും പരിപാടി സംഘടിപ്പിക്കാൻ ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവാണ്. എല്ലാ പരിപാടികളും ഡിസിസി പ്രസിഡന്‍റുമാരെ അറിയിച്ചിട്ടുണ്ട്.ഡിസിസി പ്രസിഡന്‍റുമാരെ അറിയിച്ച തിയതി അടക്കം തന്‍റെ കയ്യിലുണ്ട്. പരാതികൾ ഉയരുന്നുണ്ടെങ്കിൽ അതിന് മറുപടി നൽകും.14 വർഷമായി ചെയ്യുന്ന കാര്യങ്ങൾക്ക് ഇതുവരെ പരാതി ഉണ്ടായിരുന്നില്ല. എയും ഐയും അല്ല, ഇനി ഒന്നിച്ചാണ് മുന്നോട്ടുപോകേണ്ടത്. താനൊരു വിഭാഗത്തിന്‍റെയും മെമ്പറല്ലെന്നും തരൂര്‍ പറഞ്ഞു.

anaswara baburaj

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

9 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

9 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

10 hours ago