Kerala

തെരഞ്ഞെടുപ്പ് പരസ്യം പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് സുപ്രഭാതം ദിനപത്രം തെരുവിൽ കത്തിച്ച സംഭവം !പ്രതിഷേധവുമായി കേരള പത്രപ്രവർത്തക യൂണിയൻ

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പരസ്യം പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് സുപ്രഭാതം ദിനപത്രം തെരുവിൽ കത്തിച്ച നടപടിയിൽ കേരള പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു. പത്രത്തിനെതിരെ വ്യാപകമായി നടക്കുന്ന സൈബർ ആക്രമണം അത്യന്തം അപലപനീയമാണെന്നും കേരള പത്രപ്രവർത്തക യൂണിയൻ വ്യക്തമാക്കി.

“ഏതു തരത്തിലുള്ള പരസ്യം സ്വീകരിക്കണമെന്നും പ്രസിദ്ധീകരിക്കണമെന്നും തീരുമാനിക്കേണ്ടത് പത്ര മാനേജ്മെൻ്റുകളാണ്. പരസ്യങ്ങളുടെ ഉള്ളടക്കത്തിന് അതത് മാനേജ്മെൻ്റുകളുടെ രാഷ്ട്രീയ നിലപാടുകളുമായി ബന്ധം ഉണ്ടാവണമെന്നില്ല. വസ്തുതകൾ ഇതായിരിക്കെ പരസ്യത്തിൻ്റെ പേരിൽ പത്രം കത്തിക്കുന്ന നിലപാട് ഒരു തരത്തിലും അംഗീകരിക്കാനാവില്ല.” -കേരള പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺബാബുവും പ്രസ്താവനയിൽ പറഞ്ഞു.

Anandhu Ajitha

Recent Posts

സ്മാര്‍ട്ട് സിറ്റി റോഡ് നിര്‍മ്മാണം അവതാളത്തിൽ ! സംസ്ഥാനത്ത് മഴക്കാല പൂര്‍വ്വ പ്രവര്‍ത്തനം നടന്നിട്ടില്ല; സര്‍ക്കാരിനെ വിമര്‍ശിച്ച് വിഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ പെയ്തതോടെ തലസ്ഥാനം വെള്ളക്കെട്ടിലായ സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രണ്ട് ദിവസം…

16 mins ago

പിന്നിൽ അമേരിക്കയും സൗദിയും കൂടി നടത്തിയ ഗൂഢാലോചനയോ ?

അപകട സാധ്യത മുൻകൂട്ടി അറിഞ്ഞുകൊണ്ട് എന്തിനു ഹെലികോപ്റ്റർ പറത്തി ? ആരെടുത്തു ആ നിർണായക തീരുമാനം ? മോശം കാലാവസ്ഥയും…

31 mins ago

ഐ എസിന്റെ ഭീകരാക്രമണ പദ്ധതി പൊളിച്ച് ഗുജറാത്ത് പോലീസ്! ശ്രീലങ്കൻ പൗരന്മാരായ നാല് ഭീകരർ അഹമ്മദാബാദിൽ പിടിയിൽ

അഹമ്മദാബാദ്: 4 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ അഹമ്മദാബാദ് വിമാനത്താവളത്തിൽ അറസ്റ്റിൽ. നാല് പേരെയും ​ഗുജറാത്ത് പൊലീസാണ് പിടികൂടിയത്. നാല് പേരും…

57 mins ago

ഹമാസിന് കൊടുത്ത പിന്തുണയ്ക്ക് ഇസ്രായേൽ കൊടുത്ത പണിയാണോ ഈ അപകടം

അപകടമോ അട്ടിമറിയോ ? അപ്രതീക്ഷിത തിരിച്ചടിയിൽ ഇറാന്റെ ഭാവിയെന്ത്

1 hour ago

ഡെങ്കിപ്പനിക്കും എലിപ്പനിക്കും സാധ്യത: ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ പ്രതിരോധ മരുന്നു കഴിക്കണം;ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.…

1 hour ago

പെരുമ്പാവൂര്‍ വധക്കേസ് ; അമീറുൾ ഇസ്ലാമിന് തൂക്കുകയർ തന്നെ!ഹൈക്കോടതി അപ്പീൽ തള്ളി

കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം…

2 hours ago