യുവാക്കളുടെ കരോൾ സംഘം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനായി പ്രചാരണം നടത്തുന്നു
തിരുവനന്തപുരം: തെരഞ്ഞെടുപ്പു പ്രചാരണം അവസാനിക്കാൻ മൂന്നു ദിനരാത്രങ്ങൾ മാത്രംബാക്കി നിൽക്കെ, എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ അവസാന ഘട്ട പ്രചാരണത്തിന് ആവേശം കൂട്ടി കൂടുതൽ യുവാക്കൾ മുന്നോട്ടു വരുന്നു. വീടുകൾ തോറും കയറിയിറങ്ങുന്ന കരോൾ സംഘമാണ് പാട്ടു പാടി എൻഡിഎ സ്ഥാനാർത്ഥിക്കായി പ്രചാരണം നടത്തി വരുന്നത്. എൻഡിഎ അനുകൂലികളായ ഇവർ സ്വന്തം നിലയിലാണ് ഈ വേറിട്ട പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
എല്ലാ ദിവസവും വൈകുന്നേരം അഞ്ച് മുതൽ രാത്രി എട്ടു വരെയാണ് പാട്ടും പാടി ഇവരുടെ പര്യടനം. നഗരത്തിരക്കുകളിൽ നിന്നൊഴിഞ്ഞ് ജനവാസ മേഖലകളിലാണ് കരോൾ ഗാന സംഘം വീടുകൾ കേന്ദ്രീകരിച്ച് പ്രചാരണവുമായി മുന്നേറുന്നത്. കരോൾ സംഘത്തിനൊപ്പം രാജീവ് ചന്ദ്രശേഖറിന്റെ 10.5 അടിയിൽ ഉള്ള പ്രതേക കാരികേച്ചറും ഉണ്ട്. ശംഖുമുഖം, കണ്ണന്തുറ, വലിയതുറ പ്രദേശങ്ങളിലായിരുന്നു കഴിഞ്ഞ ദിവസങ്ങൾ ഇവരുടെ പര്യടനം. പരസ്യ പ്രചാരണം അവസാനിക്കുന്ന ബുധനാഴ്ച വരെ ഇതു തുടരാനാണു സംഘം പദ്ധതിയിടുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…
ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…
തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…