ദില്ലി: ലഹരി ഉപയോഗത്തിൽ പഞ്ചാബിനെയും കടത്തിവെട്ടി കേരളം. കേന്ദ്ര നർക്കോട്ടിക് ബ്യുറോ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ ലഹരിക്കേസുകൾ കേരളത്തിലാണ്. രണ്ടാം സ്ഥാനത്ത് പഞ്ചാബാണെങ്കിലും പഞ്ചാബിൽ രജിസ്റ്റർ ചെയ്‌ത കേസുകളുടെ ഇരട്ടിയിലധികം കേരളത്തിലുണ്ട്. രാജ്യത്താകെ രജിസ്റ്റർ ചെയ്‌ത കേസുകളുടെ 30 ശതമാനത്തിലധികം കേരളത്തിലാണ്. ഒരു കാലത്ത് രാജ്യത്തിൻറെ ലഹരി ഹബ്ബായി അറിയപ്പെട്ടിരുന്നത് പഞ്ചാബായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ബഹുദൂരം മുന്നിലാണ് ഇപ്പോൾ കേരളം
2024 ൽ കേരളത്തിൽ രജിസ്റ്റർ ചെയ്‌തത് 27701 കേസുകളാണ്. 24517 ആളുകളാണ് കഴിഞ്ഞവർഷം അറസ്റ്റിലായത്. എന്നാൽ രണ്ടാം സ്ഥാനത്തുള്ള പഞ്ചാബിൽ 9025 കേസുകൾ മാത്രമാണുള്ളത്. അറസ്റ്റിലായത് 7536 പേരാണ്. മൂന്നാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ 7536 കേസുകളാണ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. 2023 ലും 2022 ലും കേരളം ഒന്നാം സ്ഥാനത്ത് തന്നെയായിരുന്നു. യഥാക്രമം 30715, 26916 എന്നിങ്ങനെയാണ് രജിസ്റ്റർ ചെയ്‌ത കേസുകൾ. കഴിഞ്ഞ ആറുവർഷം സംസ്ഥാനത്ത് ലഹരിക്കേസുകളിൽ അറസ്റ്റിലായത് 111540 പേരാണ്.
വ്യാപകമായ ലഹരി ഉപയോഗം കേരളത്തിൽ ചർച്ചയാകുന്ന സമയത്താണ് കേന്ദ്ര നർക്കോട്ടിക് കൺട്രോൾ ബ്യുറോയുടെ കണക്കുകൾ പുറത്തുവന്നത്. കേരളത്തിലെ ക്യാമ്പസുകളിലടക്കം ലഹരി ഉപയോഗം വ്യാപകമാകുന്നു. വിദേശത്തുനിന്നടക്കം കേരളത്തിലേക്ക് രാസലഹരി എത്തുന്ന സാഹചര്യമുണ്ട്. ലഹരിക്കെതിരെയുള്ള നീക്കങ്ങൾ ഫലപ്രദമാകാത്ത സാഹചര്യമുണ്ട്. ലഹരിയെ തടയാനുള്ള സർക്കാർ പദ്ധതികൾ പരാജയമെന്ന് പ്രതിപക്ഷവും ആരോപിക്കുന്നു.
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…
ലോകമെമ്പാടുമുള്ള ഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു ! സർക്കാരുകൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം ! സമാന ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാൻ സാധ്യത !…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…