പാലക്കാട്: കഴിഞ്ഞദിവസങ്ങളിൽ നടന്ന ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് കളക്ട്രേറ്റിൽ ചേർന്ന സർവ്വകക്ഷിയോഗം ബഹിഷ്‌കരിച്ച് ബിജെപി. യോഗം പ്രഹസനമാണെന്നും കൊലയാളികൾക്ക് അനുകൂലമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ആരോപിച്ചു. ‘സഞ്ജിത്ത് വധക്കേസിലെ മുഴുവൻ പ്രതികളെയും ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. ശ്രീനിവാസന്റെ കൊലപാതകത്തിന്റെ പരിപൂർണ ഉത്തരവാദിത്വം പോലീസിനാണ്. അക്രമണം നടക്കുമെന്ന് മുൻകൂട്ടി അറിയാമായിരുന്നിട്ടും പോലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കൊലപാതകം നടന്ന് 48 മണിക്കൂർ പിന്നിട്ടിട്ടും ഒരു പ്രതിയെ പോലും പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. പോലീസ് ഇരുട്ടിൽ തപ്പുകയാണ്. ഇത് വെറുമൊരു പ്രഹസന യോഗമാണ്’- സി.കൃഷ്ണകുമാർ പറഞ്ഞു.
മാത്രമല്ല ഇവിടെ രണ്ട് തരത്തിലുള്ള നീതിയാണെന്നും സഞ്ജിത്തിനെ വധിച്ച സമയത്ത് സമാധനത്തിനായി ആരും മുറവിളി കൂട്ടിയില്ലെന്നും. പ്രധാനപ്പെട്ട ജനപ്രതിനിധികൾ പോലും ഇതിൽ അപലപിച്ചില്ലെന്നും. ബിജെപി സമാധാനത്തിന്റെ പാതയിൽ തന്നെയാണ്, അത് പഠിപ്പിക്കാൻ ആരും വരണ്ടെന്നും. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന രാഷ്‌ട്രീയപ്രസ്ഥാനമാണ് ബിജെപി. അതിനാൽ സമാധാനം തകർക്കുന്ന ഒരു നിലപാടും പാർട്ടി സ്വീകരിക്കില്ലെന്നും. ബിജെപിയും സംഘപരിവാർ സംഘടനകളും സംസ്ഥാനത്തിന്റെ സമാധാനം തകർക്കുന്ന ഒരു നിലപാടും സ്വീകരിച്ചിട്ടുമില്ല, ഭാവിയിൽ സ്വീകരിക്കുകയുമില്ലെന്നും പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.എം ഹരിദാസ് വ്യക്തമാക്കി.
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…
ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…