Sunday, May 19, 2024
spot_img

കേരളത്തില്‍ സ്ഥിതി അതീവ ഗുരുതരം; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ശ്രദ്ധയില്‍പ്പെടുത്തും;ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

പാലക്കാട്: കേരളത്തില്‍ സ്ഥിതി അതീവ ഗുരുതരമാണെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പിണറായി വിജയന്‍ സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിന് എല്ലാ സഹായങ്ങളും ഒത്താശയും നല്‍കുകയാണെന്നും അദ്ദേഹം രൂക്ഷമായി ആരോപിച്ചു. ‘മറ്റൊരു സംസ്ഥാനത്തുമില്ലാത്ത തരത്തില്‍ തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തനത്തിന് കേരള സര്‍ക്കാര്‍ സഹായം നല്‍കുന്നു. പോപ്പുലര്‍ ഫ്രണ്ടിനെതിരായ കേസുകളില്‍, സി.ബി.ഐ അന്വേഷണം നടത്തുന്നതിനെ പിണറായി സര്‍ക്കാര്‍ എതിര്‍ക്കുന്നത് അക്കാരണത്താലാണ്. മതഭീകരവാദ സംഘടനയെ ആര്‍.എസ്.എസുമായി താരതമ്യം ചെയ്യുന്നത് അവരെ വെള്ളപൂശാനാണ്’- കെ.സുരേന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

മാത്രമല്ല ‘കേരളത്തില്‍ രൂപപ്പെട്ടിട്ടുള്ള ഗുരുതര സ്ഥിതി മറ്റൊരു സംസ്ഥാനത്തുമില്ല. രാജ്യത്തിനുമുഴുവന്‍ ഭീഷണിയാണിത്. ഇതിനെതിരെ, രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്. പാലക്കാട്ടെയും ആലപ്പുഴയിലെയും കൊലപാതകങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളായി ചൂണ്ടിക്കാട്ടി ലഘൂകരിക്കാനാണ് നീക്കം. രാജ്യം നേരിടുന്ന വലിയ വിപത്താണിത്. കേരളത്തിലെ ഗുരുതര സ്ഥിതി കേന്ദ്രസര്‍ക്കാരിനെ അറിയിക്കും. ഈ വരുന്ന 29ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ കേരളത്തിലെത്തുമ്പോള്‍ ഈ പ്രശ്നങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും’- കെ.സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

Related Articles

Latest Articles