കൊച്ചി: സംസ്ഥാനത്തെ മഴ കനക്കുന്നു. ഈ സാഹചര്യത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. പത്തനംതിട്ട വയനാട് ജില്ലകളിൽ കൂടി കാലാവസ്ഥാ വിഭാഗം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇതോടെ ആകെ 10 ജില്ലകളിലാണ് നിലവിൽ മഴ മുന്നറിയിപ്പുള്ളത്. മലപ്പുറം, കോഴിക്കോട്, എറണാകുളം ഇടുക്കി, ആലപ്പുഴ, കോട്ടയം, തൃശൂർ കണ്ണൂർ തുടങ്ങിയ ജില്ലകളിൽ നേരത്തെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.
മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ഡാമുകളിൽ കെഎസ്ഇബി റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ പെരിങ്ങൽക്കൂത്ത്, ഇടുക്കിയിലെ കല്ലാർകുട്ടി, ലോവർ പെരിയാർ അണക്കെട്ടുകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
ആന്ധ്രയിലെ റായൽസീമയ്ക്ക് മുകളിലായുള്ള ചക്രവതച്ചുഴിയുടെ സ്വാധീനം തുടരുന്നതിനാലാണ് കേരളത്തിലും മഴ തുടരുന്നത്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കൂടുതൽ ശക്തമാകുകയാണ്. ഇന്നത്തോടെ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ നിർണ്ണായകനീക്കം. ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻ…
ഇടത് പക്ഷം പുറത്ത് സ്ത്രീപക്ഷം സംസാരിക്കുമ്പോഴും അവസരം ലഭിച്ചാൽ വനിതകളെ ആക്രമിക്കുന്നുവെന്ന് ശാസ്താമംഗലം കൗൺസിലർ ആർ. ശ്രീലേഖ. വി.കെ. പ്രശാന്ത്…
കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു വേർപാട്. പക്ഷാഘാതത്തെ തുടർന്ന്…
ഭാരതത്തിന്റെ വളർച്ച , അത് സാധാരണമായ ഒരു ഉയർച്ചയല്ല —അത് ആകാശത്തേക്ക് പറന്നുയരുന്നു! ലോകബാങ്കിന്റെ അതിശയകരമായ ആഗോള റിപ്പോർട്ട് കാർഡിൽ,…
ബേക്കൽ ഫെസ്റ്റ് എന്ന പരിപാടിയിൽ സ്വയം വേടൻ എന്ന് വിളിക്കുന്ന റാപ്പർ ഹിരൺ ദാസ് മുരളിയുടെ സംഗീത പരിപാടിയിൽ ഉണ്ടായ…
2012 ൽ AVBP പ്രവർത്തകനായ വിശാലിനെ കോളപ്പെടുത്തിയ കേസിൽ പ്രതീകളായ 19 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും മാവേലിക്കര അഡിഷണൽ സെഷൻസ്…