Kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ ജാഗ്രതാ നിർദ്ദേശം; ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. 11 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെയും അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്റെയും സ്വാധീന ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകൾ

28-06-2022: ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
29-06-2022: ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
30-06-2022: ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
01-07-2022: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ 29-06-2022 മുതൽ 01-07-2022 വരെയും, കർണാടക തീരങ്ങളിൽ ഇന്ന് മുതൽ 01-07-2022 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ 29-06-2022 മുതൽ 01-07-2022 വരെയും, കർണാടക തീരങ്ങളിൽ ഇന്ന് മുതൽ 01-07-2022 വരെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മൽസ്യബന്ധനത്തിനായി കടലിൽ പോകാൻ പാടില്ല.

Meera Hari

Recent Posts

മൂന്നാമതും ബിജെപി തന്നെ ! പ്രവചനവുമായി രാഷ്ട്രീയ ചാണക്യൻ |BJP

ഭൂരിപക്ഷത്തോടെ എൻഡിഎ സഖ്യം ഭരണത്തിലെത്തും ! പ്രവചനവുമായി രാഷ്ട്രീയ ചാണക്യൻ #bjp #rashidcp #electonic

35 mins ago

പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് അയർലൻഡും നോർവേയും സ്പെയിനും !അയർലന്‍ഡിലെയും നോർവെയിലെയും അംബാസഡർമാരെ തിരിച്ചുവിളിച്ച് ഇസ്രയേൽ

പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് അയർലൻഡും നോർവേയും സ്പെയിനും. തീരുമാനം ഒരിക്കലും ഇസ്രയേലിനെതിരല്ലെന്നും സമാധാനത്തിന് വേണ്ടിയാണെന്നും സ്പെയിൻ പ്രതികരിച്ചു. പിന്നാലെ…

1 hour ago

വിദഗ്ധ ചികിത്സയ്ക്കായി ഇനി അലയേണ്ട ! |SP HOSPITAL|

ലോകോത്തര നിലവാരമുള്ള ചികിത്സ ഇനി സാധാരണ ജനങ്ങൾക്കും ; അത്യാധുനിക ചികിത്സ സൗകര്യങ്ങളുമായി എസ്‌പി മെഡിഫോർട്ട് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു…

1 hour ago

പാലക്കാട് കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങിയതിന് പിന്നാലെ മയക്കുവെടി വച്ച് പിടികൂടിയ പുലി ചത്തു ! മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പ്രാഥമിക നിഗമനം

പാലക്കാട് കൊല്ലങ്കോട് സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള കമ്പിവേലിയില്‍ കുടുങ്ങിയതിന് പിന്നാലെ മയക്കുവെടി വെച്ച് പിടികൂടിയ പുലി ചത്തു. ആന്തരിക രക്തസ്രാവമാണ്…

2 hours ago

വിഴിഞ്ഞം ശാന്തകുമാരി വധക്കേസ്! അമ്മയും മകനുമുൾപ്പെടെ മൂന്നു പ്രതികള്‍ക്കും വധശിക്ഷ വിധിച്ച് കോടതി

വിഴിഞ്ഞം ശാന്തകുമാരി വധക്കേസിൽ അമ്മയും മകനുമുൾപ്പെടെ മൂന്നു പ്രതികള്‍ക്കും വധശിക്ഷ വിധിച്ച് നെയ്യാറ്റിൻകര സെഷൻസ് കോടതി. സ്വർണാഭരണം കവർന്നെടുത്ത ശേഷം…

2 hours ago

ആകാശചുഴിയിൽ ആടിയുലഞ്ഞതിനെത്തുടർന്ന് യാത്രക്കാരൻ മരിച്ച സംഭവം ! ക്ഷമാപണവുമായി സിങ്കപ്പൂർ എയർലൈൻസ്; അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്ന് കമ്പനി സിഇഒ

ആകാശ ചുഴിയിൽ പെട്ട് വിമാനംഅതിശക്തമായി ആടിയുലഞ്ഞതിനെത്തുടർന്ന് ഒരാൾ മരിക്കുകയും എഴുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ക്ഷമാപണം നടത്തി സിങ്കപ്പൂർ…

3 hours ago