Kerala

തന്നെ അപമാനിക്കുന്നത് അമേരിക്കൻ ഹിന്ദു സംഘടനയുടെ അവാർഡ് സ്വീകരിച്ചതിന്റെ പേരിൽ; ഗാനം കമ്മിറ്റി തള്ളിയെങ്കിൽ അക്കാര്യം രേഖാമൂലം അറിയിക്കാനുള്ള ചങ്കൂറ്റം ഉണ്ടാകണം; സച്ചിദാനന്ദന് ചങ്കൂറ്റമില്ല അതുണ്ടാകണമെങ്കിൽ തന്തയ്ക്ക് പിറക്കണം; അടിക്ക് തിരിച്ചടിയുമായി ശ്രീകുമാരൻ തമ്പി

തിരുവനന്തപുരം: ബാലചന്ദ്രൻ ചുള്ളിക്കാടിന് പിന്നാലെ സാഹിത്യ അക്കാദമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിയും. തന്നെക്കൊണ്ട് കേരളഗാനം എഴുതി വാങ്ങിയശേഷം സ്വീകരിച്ചോ നിരാകരിച്ചോ എന്നറിയിക്കാതെ ഗാനത്തിനായി മാദ്ധ്യമങ്ങളിൽ വീണ്ടും ഗാനത്തിനായി പരസ്യം നൽകിയതിനെതിരെയാണ് അദ്ദേഹം ഇന്നലെ പരസ്യമായി രംഗത്ത് വന്നത്. എന്നാൽ ഇന്ന് രാവിലെ കേരളം സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ സച്ചിദാനന്ദൻ ശ്രീകുമാരൻ തമ്പിയെ കൂടുതൽ അപമാനിക്കുന്ന പ്രസ്താവനയുമായി രംഗത്തുവന്നു. കേരളഗാനത്തിൽ ശ്രീകുമാരൻ തമ്പി ഉപയോഗിച്ചിരിക്കുന്നത് വെറും ക്ളീഷേ വാക്കുകളാണെന്നും മതേതരമൂല്യങ്ങൾക്ക് ഊന്നൽ നൽകിയില്ലെന്നും അതിനാൽ കമ്മിറ്റി ഗാനം തള്ളിയെന്നും. ഹരിനാരായണന്റെ പാട്ട് തെരഞ്ഞെടുത്തുവെന്നുമാണ് സച്ചിദാനന്ദന്റെ പ്രതികരണം.

എന്നാൽ അക്കാദമി അദ്ധ്യക്ഷന്റെ ഈ പ്രതികരണം തന്നെ വേദനിപ്പിച്ചുവെന്നും അമേരിക്കൻ ഹിന്ദു സംഘടനയുടെ അവാർഡ് സ്വീകരിച്ചതിന്റെ പേരിലാണ് തന്നെ സച്ചിദാന്ദൻ അക്കാദമിയെ ഉപയോഗിച്ച് അപമാനിക്കുന്നതെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക നൽകുന്ന ആർഷദർശനം പുരസ്‌കാരം ശ്രീകുമാരൻ തമ്പിയെ തേടിയെത്തിയിരുന്നു. കമ്മിറ്റി ഗാനം നിരാകരിച്ചെങ്കിൽ അത് തന്നെ രേഖാമൂലം അറിയിക്കാനുള്ള ചങ്കൂറ്റം കാണിക്കണമായിരുന്നു. സച്ചിദാനന്ദന് ചങ്കൂറ്റമില്ലെന്നും അതുണ്ടാകണമെങ്കിൽ തന്തയ്ക്ക് പിറക്കണമെന്നും അദ്ദേഹം തിരിച്ചടിച്ചു.

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ തനിക്ക് നേരിട്ട അനുഭവത്തെ കുറിച്ച് ശ്രീകുമാരൻ തമ്പി ഇന്നലെയാണ് കേരളഗാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വെളിപ്പെടുത്തിയത്. കേരളഗാനം എഴുതിത്തരാൻ ആവശ്യപ്പെട്ടപ്പോൾ ആദ്യം താൻ നിരാകരിച്ചതായും സച്ചിദാനന്ദന്റെയും അബൂബക്കറുടെയും നിർബന്ധത്തിന് പിന്നീട് വഴങ്ങുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഗാനരചന ലളിതമായിരിക്കണമെന്ന് നിഷ്ക്കർഷിച്ചിരുന്നു. താൻ എഴുതി നൽകിയ ഗാനത്തിന്റെ പല്ലവി പിന്നീട് മാറ്റിയെഴുതിച്ചു. പിന്നീട് നന്ദി എന്ന സന്ദേശം മാത്രം അയക്കുകയും ദിവസങ്ങൾക്ക് ശേഷം കേരളഗാനത്തിനായി പരസ്യം നൽകുകയുമായിരുന്നു.

Kumar Samyogee

Recent Posts

അടിയന്തിര ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ നില തൃപ്തികരം, മന്ത്രിയെ ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനാക്കി

തി​രു​വ​ന​ന്ത​പു​രം: ഹൃ​ദ്രോ​ഗ​ത്തെ തു​ട​ർ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ലി​ന് ആ​ൻ​ജി​യോ​പ്ലാ​സ്റ്റി ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി. കഴിഞ്ഞ ദിവസം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ നടന്നത്.…

9 mins ago

കോഴിക്കോട്ട് ആം​ബു​ല​ൻ​സ് ട്രാ​ൻ​സ്ഫോ​മ​റി​ൽ ഇ​ടി​ച്ച് ക​ത്തി; രോഗി വെന്തു മരിച്ചു, 7 പേർക്ക് പരിക്ക്

കോഴിക്കോട്: രോ​ഗിയുമായി പോയ ആംബുലൻസ് ട്രാ​ൻ​സ്ഫോ​മ​റി​ൽ ഇ​ടി​ച്ച് ക​ത്തി. വാഹനത്തിലുണ്ടായിരുന്ന രോ​ഗി വെന്തുമരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. നാദാപുരം സ്വദേശി…

34 mins ago

ലോകത്തെ ഏറ്റവും ഭാഗ്യവാനായ ഭർത്താവ് ! വിധി തോറ്റയിടത്ത് പ്രണയം ജയിച്ച കഥ

ലോകത്തെ ഏറ്റവും ഭാഗ്യവാനായ ഭർത്താവ് ! വിധി തോറ്റയിടത്ത് പ്രണയം ജയിച്ച കഥ

39 mins ago

സുശീൽ കുമാർ മോദി അന്തരിച്ചു ! വിടവാങ്ങിയത് മൂന്ന് പതിറ്റാണ്ടിലേറെയായി ബിഹാറിലെ ബിജെപിയുടെ മുഖമായി മാറിയ നേതാവ്

ദില്ലി : ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായിരുന്ന സുശീൽ കുമാർ മോദി അന്തരിച്ചു. 72 വയസായിരുന്നു. അർബുദരോഗ…

9 hours ago

“പുഴു” സംവിധായകയുടെ ഭര്‍ത്താവ് നടത്തിയ വെളിപ്പെടുത്തലിൽ പുകഞ്ഞ് സാംസ്കാരിക കേരളം ! മെഗാസ്റ്റാറിനെ വലിച്ച് കീറുന്ന കുറിപ്പുമായി സംവിധായകൻ രാമസിംഹൻ

മമ്മൂട്ടി നായകമായി അഭിനയിച്ച പുഴു എന്ന സിനിമയുടെ സംവിധായക റത്തീനയുടെ ഭര്‍ത്താവ് മുഹമ്മദ് ഷര്‍ഷാദ് നടത്തിയ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് സാംസ്കാരിക…

9 hours ago

കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തകയ്ക്ക് നാല് വർഷങ്ങൾക്ക് ശേഷം മോചനം; തീരുമാനത്തെ സ്വാഗതം ചെയ്ത് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ

കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തകയ്ക്ക് ഒടുവിൽ തടവറയിൽ നിന്ന് മോചനമൊരുങ്ങുന്നു. വുഹാനിൽ…

10 hours ago