Literature

2022ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; വി.ഷിനിലാലിന്റെ ‘സമ്പര്‍ക്കക്രാന്തി’ക്ക് മികച്ച നോവലിനുള്ള പുരസ്കാരം

2022ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വി.ഷിനിലാലിന്റെ ‘സമ്പര്‍ക്കക്രാന്തി’ക്കാണ് മികച്ച നോവലിനുള്ള പുരസ്കാരം. പി.എഫ് മാത്യൂസിന്റെ ‘മുഴക്കം’ മികച്ച ചെറുകഥയായി തെരഞ്ഞെടുക്കപ്പെട്ടു. എന്‍.ജി ഉണ്ണികൃഷ്ണന്റെ ‘കടലാസ് വിദ്യ’ക്ക് മികച്ച കവിതയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു.ജയന്ത് കാമിച്ചേരിലിന്റെ ഒരു കുമരകംകാരന്റെ ‘കുരുത്തംകെട്ട ലിഖിതങ്ങള്‍’ക്കാണ് ഹാസ്യസാഹിത്യത്തിനുള്ള പുരസ്‌കാരം. വിവര്‍ത്തനത്തിനുള്ള പുരസ്‌കാരം ബോദ്ലേറിലൂടെ വി.രവികുമാറിനും ലഭിച്ചു.

ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി, ജോണ്‍ സാമുവല്‍, കെ പി സുധീര, ഡോ. പള്ളിപ്പുറം മുരളി, ഡോ. രതീഷ് സക്‌സേന, ഡോ. പികെ സുകുമാരന്‍ എന്നിവര്‍ക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു.

ഡോ.എം.എം ബഷീര്‍, എന്‍ പ്രഭാകരന്‍ എന്നിവര്‍ക്കാണ് ഇത്തവണത്തെ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചു.
ഡോ.പി പി പ്രകാശന്‍, ജി.ബി മോഹന്‍തമ്പി, ഷൗക്കത്ത്, വിനില്‍ പോള്‍, പി.പവിത്രന്‍, അലീന, അഖില്‍.കെ, വി.കെ.അനില്‍കുമാര്‍ എന്നിവര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍ക്ക് അര്‍ഹരായി.

Anandhu Ajitha

Share
Published by
Anandhu Ajitha

Recent Posts

സിസ്റ്റർ അഭയക്കേസ് !പ്രതി ഫാദർ തോമസ് കോട്ടൂരിൻ്റെ പെൻഷൻ പിൻവലിച്ച് സർക്കാർ

സിസ്റ്റര്‍ അഭയ കേസ് പ്രതി ഫാദർ തോമസ് എം കോട്ടൂരിൻ്റെ പെൻഷൻ പൂർണമായും പിൻവലിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ധനകാര്യ…

5 hours ago

പ്രധാനമന്ത്രി നരേന്ദ്രമോദി ക്ക്‌ നന്ദി.. എനിക്കിത് പുതുജന്മം”CAA നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ചതിന് പിന്നാലെ കണ്ണ് നനയ്ക്കുന്ന പ്രതികരണവുമായി പാകിസ്ഥാൻ അഭയാർത്ഥി

രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി പൗരത്വ നിയമഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ച…

6 hours ago

കൽപ്പാത്തിയെ ജാതി വർണ്ണ വെറിയുടെ കേന്ദ്രമാകാൻ സഖാക്കളുടെ ശ്രമം|OTTAPRADAKSHINAM

വിനായകനെ കൽപ്പാത്തി ക്ഷേത്രത്തിൽ നിന്ന് പുറത്താക്കിയോ? കമ്മി മദ്ധ്യമത്തിന്റെ വാദം പൊളിയുന്നു!! #vinayakan #kalpatthy #actor #palakkad #onlinemedia

7 hours ago

പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ

ബിജെപിക്ക് അട്ടിമറി ! പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ#loksabhaelection2024 #bjp

7 hours ago

കള്ളപ്പണക്കേസ് ! ജാർഖണ്ഡ് മന്ത്രി ആലംഗീർ ആലത്തെ ഇഡി അറസ്റ്റ് ചെയ്തു

റാഞ്ചി : കള്ളപ്പണക്കേസിൽ ജാർഖണ്ഡ്‌ മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇഡി. കോൺഗ്രസ് നേതാവും ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രിയുമായ ആലംഗീർ ആലത്തെ…

8 hours ago