Kerala Secretariat
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ വീണ്ടും ഫാന്‍ കത്തി. ഇക്കുറി ഹൗസ് കീപ്പിങ് വിഭാഗത്തിലെ ഫാനിനാണ് തീ പിടിച്ചത്. എന്നാല്‍ ഓഫിസ് സമയം ആയതിനാല്‍ ഫയലുകള്‍ക്ക് തീപിടിച്ചില്ല. ഫാനുകള്‍ ഇപ്രകാരം കത്തുന്നത് സാധാരണ സംഭവമാണ് എന്നാണ് പൊതുഭരണ വകുപ്പ് നല്‍കുന്ന വിശദീകരണം.
ഓഗസ്റ്റ് 25ന് സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തം വന്‍ വിവാദമായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നു ഫാനില്‍നിന്നാണു തീ പടര്‍ന്നതെന്നാണു പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഇതു വിശദീകരിക്കുന്ന ഗ്രാഫിക്‌സ് വിഡിയോ പുറത്തുവിടുകയും ചെയ്തിരുന്നു. തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു ചൂടായ ഫാനിലെ പ്ലാസ്റ്റിക് ഉരുകി ഷെല്‍ഫിനു മുകളിലെ പേപ്പറില്‍ വീണു തീപിടിച്ചതായിരിക്കാനാണു സാധ്യതയെന്നാണു പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
എന്നാല്‍ തീപിടിത്തത്തിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്നായിരുന്നു ഫോറന്‍സിക് വിഭാഗം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഫയലുകള്‍ ആവശ്യപ്പെട്ടതിനു പിന്നാലെ സെക്രട്ടേറിയറ്റില്‍ തീപിടിത്തമുണ്ടായത് ആസൂത്രിതമാണെന്നു പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചിരുന്നു.
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…
ടെല്‍ അവീവ് : ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തില്‍ വെച്ച് പൈലറ്റിന് നേരെ സഹപൈലറ്റ്…
തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…
തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…