സംസ്ഥാനത്തെ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതൽ പ്രാബല്യത്തിൽ. ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ പ്രതിഷേധത്തിനിടെയാണ് പരിഷ്കരണം നടപ്പാക്കുന്നത്. പുതിയ ട്രാക്ക് ഒരുക്കിയിട്ടില്ലെങ്കിലും ചില മാറ്റങ്ങളോടെയാകും ഇന്ന് മുതൽ ടെസ്റ്റ് നടത്തുക.
റോഡ് ടെസ്റ്റിന് ശേഷം മാത്രമാകും H ടെസ്റ്റ് നടത്തുക. പ്രതിദിനം 60 ലൈസൻസ് മാത്രമാകും ഇനി മുതൽ ഒരു കേന്ദ്രത്തിൽ നിന്ന് ലഭിക്കുക. പുതുതായി 40 ടെസ്റ്റിനെത്തുന്ന 40 പേരും റീടെസ്റ്റ് നടത്തുന്ന 20 പേരുമാകും ഒരു ദിവസം ടെസ്റ്റിൽ പങ്കെടുക്കുക. ടാർ അല്ലെങ്കിൽ കോൺക്രീറ്റ് ചെയ്ത വരകളിലൂടെയാകും ടെസ്റ്റ് നടത്തുക. വശം ചരിഞ്ഞുള്ള പാർക്കിംഗ്, കയറ്റത്ത് നിർത്തി പിന്നോട്ട് പോകാതെ കൃത്യമായി മുമ്പോട്ട് എടുക്കുന്ന വിധം തുടങ്ങിയവയെല്ലാം പുതിയ ടെസ്റ്റിന്‍റെ ഭാഗമാണ്. എന്നാൽ ഇത് സംബന്ധിച്ച് സർക്കുലർ ഇറക്കാൻ ഗതാഗത കമ്മീഷണറെ ചുമതലപ്പെടുത്തിലെങ്കിലും സർക്കുലർ ഇതുവരെ പുറത്തിറക്കിയിട്ടില്ല.
അതേസമയം, ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണവുമായി ഗതാഗത വകുപ്പ് മുന്നോട്ട് പോകുമ്പോഴും സമരം കടുപ്പിക്കുകയാണ് ട്രേഡ് യൂണിയനുകൾ. ഇന്ന് മുതൽ സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് സംഘടനകളുടെ സംയുക്ത സമരവും ആരംഭിക്കും. ആർടി ഓഫീസിലെ സേവനങ്ങളോട് സഹകരിക്കില്ലെന്ന് സിഐടിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്കരിച്ചും ടെസ്റ്റ് ഗ്രൗണ്ട് നിശ്ചലമാക്കിയുമാകും സമരം നടത്തുക.
കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…
വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…
ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…
ലോക കായിക ഭൂപടത്തിൽ നവഭാരതത്തിന്റെ അനിഷേധ്യമായ കുതിപ്പിന് അടിവരയിട്ടുകൊണ്ട് 20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നഗോയയിൽ ഉജ്ജ്വല തുടക്കം. ജപ്പാൻ…
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (King Khalid International Airport) സമീപം വന്‍തോതില്‍…
ഗുജറാത്തിലെ ചരിത്രപ്രസിദ്ധമായ മോധേര സൂര്യമന്ദിറിന്റെ (Modhera Sun Mandir) 1,000 വര്‍ഷത്തെ ശില്‍പ്പകലാ പാരമ്പര്യം പ്രമാണിച്ച് കേന്ദ്രസര്‍ക്കാര്‍ 100 രൂപയുടെ…