Categories: KeralaPolitics

പെൺവിഷയത്തിൽ ഒളിക്യാമറയിൽ കുടുങ്ങിയ നേതാവ്,കേരളബാങ്ക് പ്രസിഡന്റ്;നല്ല സാമ്പത്തിക നവോഥാനം

പാര്‍ട്ടി ഓഫീസിലെ ഒളി ക്യാമറ വിവാദത്തില്‍ കുടുങ്ങിയ സിപിഎം നേതാവ്  കേരള ബാങ്കിന്റെ പ്രഥമ പ്രസിഡന്റ്. സിപിഎം എറണാകുളം മുന്‍ ജില്ലാ സെക്രട്ടറിയായ ഗോപി കോട്ടമുറിക്കലിനെ കേരള ബാങ്കിന്റെ പ്രിസിഡന്റായി നിയമിച്ച കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എം.കെ കണ്ണനാണ് വൈസ് പ്രസിഡന്റ്.

കേരളാബാങ്ക് വലിയ സാധ്യതയുള്ള ബാങ്കായി മാറുമെന്ന് പ്രഖ്യാപനവേളയില്‍ മുഖ്യമന്ത്രി പറഞ്ഞു. അനന്തമായ സാധ്യതകള്‍ കേരളം ബാങ്കിനുണ്ടെന്നും ഒരു ജില്ല മാത്രം മാറി നില്‍ക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കുന്നതിന് കേരള ബാങ്ക് വഴി സംവിധാനം ഒരുക്കും. കേരള ബാങ്കിന്റെ അനുകൂല്യങ്ങള്‍ ഒരു ജില്ലക്ക് മാത്രമായി നിഷേധിക്കുന്നത് ശരിയല്ല. വിട്ടു നില്‍ക്കാനുള്ള തീരുമാനത്തിന് നേതൃത്വം നല്‍കിയവര്‍ പുനരാലോചന നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഎസ്-പിണറായി പക്ഷങ്ങള്‍ ചേരിതിരിഞ്ഞ് പോരടിച്ച കാലത്ത്  എറണാകുളത്തെ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്നു ഗോപി കോട്ടമുറിക്കല്‍.  വിഎസ് അച്യുതാനന്ദന് സിപിഎം സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചപ്പോള്‍ തീരുമാനത്തെ എതിര്‍ത്ത് ആദ്യ പ്രമേയം പാസ്സായതും ലെനില്‍ സെന്ററില്‍ നിന്നായിരുന്നു. വിഎസ് അച്യുതാനന്ദന് വേണ്ടി ശക്തമായി നിലകൊണ്ട ആ ജില്ലാ കമ്മറ്റിയുടെ സെക്രട്ടറി ഗോപി കോട്ടമുറിക്കലായിരുന്നു. ഇതിനിടെയാണ്  കമ്മറ്റി ഓഫീസായ ലെനിന്‍ സെന്ററിലെ ഒളി ക്യാമറയില്‍ ഇദേഹം കുടുങ്ങുന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് 2012ല്‍ ജില്ലാ സെക്രട്ടറി പദത്തില്‍ നിന്ന്  ഗോപി കോട്ടമുറിക്കലിനെ മാറ്റിയിരുന്നു.

B4 Admin

Recent Posts

ഭക്തിനിർഭരമായ ചടങ്ങുകളോടെ പണ്ഡാര പൊങ്കാല അടുപ്പ് ഒരുങ്ങി: കാർത്തിക പൊങ്കാലയ്ക്കായി ആത്മീയ ആവേശത്തിലേക്ക് ഉണർന്ന് ചക്കുളത്തുകാവ്!

ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെയും അചഞ്ചലമായ ദേവീഭക്തിയുടെയും പ്രതീകമായ പ്രശസ്തമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ വിശ്വപ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തിന്…

14 hours ago

സിപിഎം സെക്രട്ടറി സ്ഥാനത്തുനിന്നുള്ള മാറ്റം അറിയാതെയാണ് കോടിയേരി മരിച്ചതെന്ന് വെളിപ്പെടുത്തൽ: പിണറായിക്കെതിരെ ഭാര്യാസഹോദരൻ

സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അവസാന നാളുകളെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുകളുമായി ഭാര്യയുടെ സഹോദരൻ എസ്.ആർ. വിനയകുമാർ. പാർട്ടി…

21 hours ago

കലാപഭൂമിയിൽ കരുതലിന്റെ കരങ്ങളുമായി ആർ.എസ്.എസ്: മണിപ്പൂരിന്റെ അഖണ്ഡതയും സമാധാനവും കാത്തുസൂക്ഷിക്കാൻ ദേശീയ ദൗത്യം

നവംബർ 16 മുതൽ 20 വരെ അസം, മണിപ്പൂർ എന്നിവിടങ്ങളിൽ ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് നടത്തിയ പഞ്ചദിന…

21 hours ago

പഞ്ചാബ് പോലീസുകാരന്റെ കൊലപാതകം: പ്രധാന പ്രതി ഹാപ്പി ബഹ്മാൻ പിടിയിൽ!

പഞ്ചാബ് പോലീസുകാരന്റെ കൊലപാതകക്കേസിൽ പ്രധാന ഷൂട്ടറെന്ന് സംശയിക്കുന്ന ഹാപ്പി ബഹ്മാനെ പിടികൂടി. പഞ്ചാബ് പോലീസിന്റെ ആന്റി ഗ്യാങ്സ്റ്റർ ടാസ്‌ക് ഫോഴ്‌സ്…

21 hours ago

ബാലിയിൽ 50 അടി ഉയരത്തിൽ ഗണേശ വിഗ്രഹം: 126 കലാകാരന്മാരുടെ കരവിരുതിൽ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംനേടി സനാതന പൈതൃകം!

ഇന്തോനേഷ്യയിലെ ബാലി പ്രവിശ്യയിലെ ജിയാന്യാറിൽ ഉയർന്ന അമ്പത് അടിയിലധികം ഉയരമുള്ള ഭഗവാൻ ഗണേശന്റെ ഭീമൻ ശിൽപ്പം ലോകശ്രദ്ധ പിടിച്ചുപറ്റി ഗിന്നസ്…

21 hours ago

നിറം വർധിപ്പിക്കാൻ ഉപയോഗിച്ച ക്രീമിൽ കൊടുംവിഷം! 17കാരിയുടെ വൃക്കകൾക്ക് ഗുരുതര തകരാർ: മെർക്കുറി കണ്ടെത്തിയത് 12,500 പി.പി.എം

സൗന്ദര്യം വർധിപ്പിക്കാനും ചർമ്മത്തിന് നിറം നൽകാനുമായി ഉപയോഗിച്ച ഫെയർനസ് ക്രീം 17കാരിക്ക് ഗുരുതര ആരോഗ്യപ്രശ്നമായി. ക്രീമിലെ മെർക്കുറി വിഷബാധയെ തുടർന്ന്…

1 day ago