​ഗൾഫിലിരുന്ന് മോദിയ്ക്കും അമിത്ഷായ്ക്കുമെതിരെ വധഭീഷണി പോസ്റ്റുകൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; പ്രവാസി മലയാളി അൻവർ അറസ്റ്റിൽ

 പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാക്കുമെതിരെ പ്രകോപനപരമായ പോസ്റ്റുകൾ പ്രചരിപ്പിച്ച പ്രവാസ് മലയാളി അറസ്റ്റിൽ. പെറുവാ സ്വദേശിയും പ്രവാസി മലയാളിയുമായ അൻവറിനെ ആണ് ബണ്ട്വാൾ പോലീസ് അറസ്റ്റ് ചെയ്തത്. മത സ്പർദ്ധ ഉണ്ടാക്കുന്ന തരത്തിൽ പ്രചാരണം നടത്തിയത്തിനും വധ ഭീഷണി നടത്തിയതിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ഡിസംബറിൽ ഇയാൾ ഗൾഫിലായിരിക്കെ സമൂഹ മാധ്യമങ്ങളിലൂടെ എൻ ആർ സി , സി എ എ നിയമങ്ങളെ എതിർക്കാൻ ആഹ്വാനം ചെയ്ത് പോസ്റ്റിട്ടിരുന്നു. അതോടൊപ്പം കേന്ദ്ര ഗവർമെന്റ് നിയമം നടപ്പിലാക്കിയാൽ മോദിയെയും അമിത്ഷായെയും ബാക്കിവെക്കില്ലെന്നും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ ആഴ്ച നാട്ടിലെത്തിയിട്ടും ഇയാൾ നിയമങ്ങൾക്കെതിരെയുള്ള പ്രചാരണം തുടരുകയും ചെയ്തു. വാമഞ്ചൂരിലെ ആർ എസ് എസ് പ്രവർത്തകരായ യുവാക്കൾക്കും ഇയാൾ ഈ സന്ദേശം അയക്കുകയും പൗരത്വ നിയമത്തെ എതിർക്കണമെന്നു ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്നാണ് യതീഷ് എന്നയാൾ ആണ് അൻവറിനെതിരെ ബണ്ട്വാൾ പോലീസിൽ നൽകിയത്.

പൗരത്വ ഭേ​ദ​ഗതി നിയമങ്ങൾ മുസ്ലിങ്ങളെ പ്രതികൂലമായി ബാധിച്ചാൽ നരേന്ദ്ര മോദിയെയും അമിത് ഷായെയും കൊന്നുകളയുമെന്ന് ഇയാൾ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ബണ്ട്വാൾ സർക്കിൾ ഇൻസ്‌പെക്ടർ നാഗരാജ് എസ് ഐ വിനോദ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.

Anandhu Ajitha

Recent Posts

മദിരയിൽ മയങ്ങുന്ന മലയാള നാട്ടിൽ പുതിയ ബ്രാൻഡ് മദ്യത്തിന് പേരിടൽ കർമ്മം. അവിടെയും കാരണഭൂതൻ എയറിൽ.

പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…

2 minutes ago

ഖമേനിയെ വക വരുത്തും! ഇറാൻ മറ്റൊരു ഇറാഖാകുന്നു; ആക്രമിക്കാൻ തയ്യാറെടുത്ത് അമേരിക്ക

ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…

24 minutes ago

അന്താരാഷ്ട്ര ബഹിരാകാശ നിലയം അവസാന കാലത്തിലേക്ക് ! നാസയുടെ അപ്രമാദിത്വം അവസാനിക്കുന്നു

അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…

26 minutes ago

ഭാരതത്തിൻ്റെ പിന്തുണ വേണം! എസ് ജയശങ്കറിന് കത്തെഴുതി ബലൂച് നേതാവ്;അണിയറയിൽ വൻ നീക്കങ്ങൾ

ദശാബ്ദങ്ങളായി തുടരുന്ന പാകിസ്ഥാൻ്റെ അടിച്ചമർത്തലുകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ പോരാടുന്ന ബലൂച് ജനത, ഇപ്പോൾ ചൈനയുടെ സൈനിക സാന്നിധ്യം കൂടി തങ്ങളുടെ…

38 minutes ago

2026 ൽ പകൽ സമയത്ത് ഇടിമിന്നലേറ്റ് ലോകപ്രശസ്തനായ ഒരാൾ മരിക്കും ! ഭീതി പടർത്തി ബാബ വംഗയുടെ പ്രവചനങ്ങൾ

ബൾഗേറിയൻ പ്രവാചകയായിരുന്ന ബാബ വംഗയുടെ പ്രവചനങ്ങൾ ഓരോ വർഷം കഴിയുന്തോറും ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. "ബാൾക്കൻസിലെ നോസ്ട്രഡാമസ്" എന്ന്…

56 minutes ago

അവഗണിക്കരുത് ..ശാപ പാപ ബന്ധങ്ങൾക്ക് പരിഹാരം ചെയ്യണം !! | CHAITHANYAM

നിഴൽ പോലെ കൂടെ നടന്നവർ ഇനി അപരിചിതരാകും. വരുന്നത് കഠിനമായ സമയം.നക്ഷത്രക്കാർ സൂക്ഷിക്കൂ. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…

1 hour ago