പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാക്കുമെതിരെ പ്രകോപനപരമായ പോസ്റ്റുകൾ പ്രചരിപ്പിച്ച പ്രവാസ് മലയാളി അറസ്റ്റിൽ. പെറുവാ സ്വദേശിയും പ്രവാസി മലയാളിയുമായ അൻവറിനെ ആണ് ബണ്ട്വാൾ പോലീസ് അറസ്റ്റ് ചെയ്തത്. മത സ്പർദ്ധ ഉണ്ടാക്കുന്ന തരത്തിൽ പ്രചാരണം നടത്തിയത്തിനും വധ ഭീഷണി നടത്തിയതിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ഡിസംബറിൽ ഇയാൾ ഗൾഫിലായിരിക്കെ സമൂഹ മാധ്യമങ്ങളിലൂടെ എൻ ആർ സി , സി എ എ നിയമങ്ങളെ എതിർക്കാൻ ആഹ്വാനം ചെയ്ത് പോസ്റ്റിട്ടിരുന്നു. അതോടൊപ്പം കേന്ദ്ര ഗവർമെന്റ് നിയമം നടപ്പിലാക്കിയാൽ മോദിയെയും അമിത്ഷായെയും ബാക്കിവെക്കില്ലെന്നും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ആഴ്ച നാട്ടിലെത്തിയിട്ടും ഇയാൾ നിയമങ്ങൾക്കെതിരെയുള്ള പ്രചാരണം തുടരുകയും ചെയ്തു. വാമഞ്ചൂരിലെ ആർ എസ് എസ് പ്രവർത്തകരായ യുവാക്കൾക്കും ഇയാൾ ഈ സന്ദേശം അയക്കുകയും പൗരത്വ നിയമത്തെ എതിർക്കണമെന്നു ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്നാണ് യതീഷ് എന്നയാൾ ആണ് അൻവറിനെതിരെ ബണ്ട്വാൾ പോലീസിൽ നൽകിയത്.
പൗരത്വ ഭേദഗതി നിയമങ്ങൾ മുസ്ലിങ്ങളെ പ്രതികൂലമായി ബാധിച്ചാൽ നരേന്ദ്ര മോദിയെയും അമിത് ഷായെയും കൊന്നുകളയുമെന്ന് ഇയാൾ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ബണ്ട്വാൾ സർക്കിൾ ഇൻസ്‌പെക്ടർ നാഗരാജ് എസ് ഐ വിനോദ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.

