നമുക്ക് അഭിമാനിക്കാം.. കോവിഡ് അതിതീവ്രപരിചരണത്തിന് മുതൽക്കൂട്ടായി മലയാളി എഞ്ചിനീയർ ചെയ്തത് എന്താണെന്നറിയാമോ?

കോവിഡ് മഹാമാരി ഈ ലോകത്തെ പിടിച്ചുലച്ചിരിക്കുന്ന വേളയിൽ നമ്മളോരോരുത്തരും നമ്മളാൽ ആവും വിധം ഈ മഹാവിപത്തിനെ ചെറുത്തു നിൽക്കാൻ കൈകോർക്കണം എന്നുള്ളതാണ് ധർമ്മം.വിവിധ മേഖലയിൽ ഉള്ളവർ അവരവരുടെ നൈപുണ്യം നിസ്വാർത്ഥമായി പങ്കിട്ടുകൊണ്ട് ഒത്തൊരുമിച്ചു പ്രവർത്തിക്കേണ്ട വേളയാണിത്. അത്തരത്തിലുള്ള ഒരുദ്യമത്തിനാണ് നെതർലാണ്ടിൽ ജീവിക്കുന്ന മലയാളിയായ സാങ്കേതികവിദഗ്ദ്ധൻ ശരത് ശ്രീകണ്ഠനും കൂട്ടരും പങ്കാളികൾ ആയത്.

ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന കോവിഡ് രോഗികളിൽ ഭൂരിഭാഗവും അതി തീവ്രപരിചരണവിഭാഗത്തിലാണ്കൃ എത്തിപ്പെടുന്നത് കൃതൃമമായി രോഗിയുടെ ശ്വാസനിശ്വാസത്തെ നിയന്ത്രിക്കുക എന്നുള്ളതാണ് അതിതീവ്ര പരിചരണത്തിലെ ഏറ്റവും സുപ്രധാന കർമ്മം. വെന്റിലേറ്റർന്റെ സഹായത്തോടെ ഒരാളുടെ ശ്വാസസനിശ്വാസം നിയന്ത്രിക്കുന്നത് ഒരു സങ്കീർണ്ണമായ പ്രക്രിയ ആണ്.. വെന്റിലേറ്ററുകളുടെ എണ്ണവും, നിലവാരവും ഒക്കെ ഓരോ രാജ്യത്തെയും കോവിഡ് മരണനിരക്കിനെ നിയന്ത്രിക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ചു. വെന്റിലേറ്ററുകളുടെ ലഭ്യത കുറവുള്ള സ്പെയിൻ, ഇറ്റലി മുതലായ രാജ്യങ്ങളിലെ കോവിഡ് മരണനിരക്ക് മഹാമാരിയുടെ ആദ്യകാലങ്ങളിൽ അനിയന്ത്രിതമായിരുന്നു. യൂറോപ്പിലെ പല രാജ്യങ്ങളും വെന്റിലേറ്ററിന്റെ ലഭ്യതക്കായി ജർമ്മനിയിലേക്ക് രോഗികളെ വിമാന മാർഗ്ഗം കൊണ്ടുപോകുന്ന സ്ഥിതി വരെ വന്നു. ഈ വേളയിൽ ആണ് നെതർലാണ്ടിലെ Radboud university medical സെന്റർ ലെ രണ്ടു ഡോക്ടർമാർ ( Jessica Workum and Pim de Ruijter) ലോകത്തെ എല്ലാ തീവ്രപരിചരണ വിഭാഗത്തിലെയും വെന്റിലേറ്റർ പ്രവത്തനത്തെ എളുപ്പമാക്കുന്നതിനു ഒരു സൗജന്യ വെബ് അപ്ലിക്കേഷൻ വികസിപ്പിക്കാൻ ആലോചിക്കുന്നത്. ഒരു രോഗിക്കു വെന്റിലേറ്റർ വഴി കൃത്രിമശ്വാസോഛാസം നൽകുന്നതിനു ലോകത്ത് ഒരുപാടു സൂത്രവാക്യങ്ങളും, മാർഗ്ഗനിർദേശരേഖകളും ഒക്കെ ലഭ്യമാണ്.

ഒരു അതിതീവ്ര പരിചരണ യൂണിറ്റിൽ പ്രത്യേകിച്ചും സമ്മർദ്ദപൂർണ്ണമായ കോവിഡ് സാഹചര്യത്തിൽ, ഈ സൂത്രവാക്യങ്ങളും,മാർഗനിർദേശങ്ങളും ഒക്കെ നോക്കി ഓരോ രോഗിക്കും ആവശ്യമായ രീതിയിൽ കൃത്രിമശ്വാസോഛാസം നിയന്ത്രിക്കുന്നത് ശ്രമകരമായ ഒരു ദൗത്യമാണ്. ഈ ദൗത്യത്തെ ലളിതവൽക്കരിക്കുന്നതിനാണ് വെന്റിൽകാൽക് (VentIcalc) എന്ന ഒരു സൗജന്യ വെബ് അപ്ലിക്കേഷൻ ഇവർ വികസിപ്പിച്ചത്. ഇത് ഒരു Respiratory Mechanics app ആണ് (https://app.venticalc.com).
ഏതൊരു കമ്പ്യൂട്ടറിൽ നിന്നും, മൊബൈൽ ഫോണിൽ നിന്നും, ടാബ്‌ലെറ്റിൽ നിന്നും ഈ അപ്ലിക്കേഷൻ ഉപയോഗിക്കാവുന്നതാണ്. ICU വിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് വളരെ എളുപ്പമായി സങ്കീർണ്ണമായ കണക്കുകൂട്ടലുകൾ നടത്തി ഫലങ്ങൾ പരസ്പരം ഈ മെയിൽ വഴിയോ മറ്റും ആയാസരഹിതമായി പങ്കിടാൻ ആവും. ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് രോഗിയുടെ കിടക്കയ്ക്ക് അരികിൽ വെച്ചുതന്നെ ആരോഗ്യപ്രവർത്തകർക്ക്, കൃത്രിമശ്വാസോഛാസ നിയന്ത്രണത്തിനു ഉപകാരപ്രദമായ Respiratory compliance, വെന്റിലേറ്റർ പ്രവർത്തിക്കുന്നതിനു ആവശ്യമായ മെക്കാനിക്കൽ പവർ, ഡ്രൈവിംഗ് പ്രഷർ മുതലായവ ക്രമീകരിക്കുന്നതിനു വെന്റിലാക് സഹായിക്കുന്നു.
വെന്റിൽകാൽക് വികസിപ്പിക്കുന്നത് Radboud university medical സെന്റർലെ ആരോഗ്യപ്രവർത്തകരും നെതര്ലാണ്ടിലെ ഒരു പുത്തൻ സംരംഭമായ Webbit21 എന്ന കമ്പനിയുമായി ചേർന്നാണ്. രണ്ടു വ്യത്യസ്ത മേഖലയിൽ പ്രാവീണ്യം ഉള്ള പ്രവർത്തകർ കൈകോർത്തപ്പോൾ കൃത്രിമശ്വാസോഛാസനിയന്ത്രണം കൂടുതൽ എളുപ്പമായി. Webbit21എന്ന സംരംഭത്തിന്റെ അമരക്കാരിൽ ഒരുവനായ മലയാളി ശ്രീ. ശരത് ശ്രീകണ്ഠനാണ് അപ്ലിക്കേഷൻ വികസിപ്പിക്കുന്നതിനുവേണ്ടി തികച്ചു നിസ്വാർത്ഥമായി സ്വന്തം സമയം ചിലവഴിച്ചത്.

ശരത് ശ്രീകണ്ഠൻ കേരളത്തിലെ എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം നെതെർലാൻഡ്സിലെ പ്രമുഖ സാങ്കേതിക സർവകലാശാലയായ Delft Technical University യിൽ നിന്നു എഞ്ചിനീറിങ്ങിൽ ബിരുദാനന്തര ബിരുദവും നേടി. അതിനു ശേഷമാണ് Webbit21 എന്ന സംരഭത്തിന് തുടക്കമിട്ടത്. വെന്റിൽകാൽക്ന് പിന്നിൽ സഹകരിച്ചവരെല്ലാം സുമനസ്സോടെ, സൗജന്യമായാണ് കൈകോർത്തത്. ഈ കോവിഡ് കാലഘട്ടത്തു തന്നാലായത് ചെയ്യുവാനുള്ള ഈ ചെറുപ്പക്കാരുടെ പരിശ്രമം ശ്ലാഘനീയമാണ്.

[Courtesy : Anish CK]

Anandhu Ajitha

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ തയ്യാറെന്ന് സിബിഐ ഹൈക്കോടതിയിൽ I SABARIMALA GOLD SCAM

ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സിബിഐ ക്ക് വിടണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും . അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സൂചന…

30 minutes ago

ശബരിമലയിലെ പഞ്ചലോഹ വിഗ്രഹം കടത്തി ! വ്യവസായിയുടെ മൊഴി പുറത്ത് I SABARIMALA GOLD SCAM

രമേശ് ചെന്നിത്തലയുടെ നീക്കങ്ങൾ സോണിയാ ഗാന്ധിയെ കുരുക്കിലാക്കുമോ ? ശബരിമല വിഗ്രഹങ്ങൾ കടത്തിയത് ഡി. മണി ? ശബരിമലയുമായി ബന്ധമുള്ള…

54 minutes ago

ഭാരതവിരുദ്ധ മതമൗലികവാദിയുടെ മയ്യത്ത് ‘ആഘോഷമാക്കി’ വൺ–മൗദൂദികൾ: വിമർശനം ശക്തം

ഭാരതവിരുദ്ധ നിലപാടുകൾക്കായി അറിയപ്പെട്ട ഷെരിഫ് ഉസ്മാൻ ഹാദിയുടെ മയ്യത്ത് ആഘോഷമാക്കുന്ന മാധ്യമ സമീപനത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയരുന്നു. മുൻ DGP…

60 minutes ago

മുത്തലാഖ്, വിവാഹപ്രായപരിധി, മുസ്ലിം വ്യക്തി നിയമങ്ങൾ: ചർച്ചകൾക്ക് വഴിവെച്ച് ഹാജി മസ്താന്റെ മകൾ

മുത്തലാഖും, വിവാഹത്തിനുള്ള പ്രായപരിധിയും, മുസ്ലിം വ്യക്തി നിയമങ്ങളും വീണ്ടും പൊതുചർച്ചയുടെ കേന്ദ്രബിന്ദുവാകുന്നു. സ്ത്രീാവകാശങ്ങളും ഭരണഘടനാമൂല്യങ്ങളും സംബന്ധിച്ച ശക്തമായ സംവാദമാണ് #മുത്തലാഖ്…

2 hours ago

ചൊവ്വയുടെ കാവൽക്കാരൻ നിശബ്ദനായി !!! ഞെട്ടിത്തരിച്ച് നാസ

ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars Atmosphere and Volatile…

3 hours ago

അമേരിക്കയെ ഞെട്ടിച്ച് വമ്പൻ കരാറും എണ്ണിയാലൊടുക്കാത്ത നേട്ടവും ഭാരതത്തിന് സമ്മാനിച്ച് മോദി

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായിനിലവിലെ ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ…

3 hours ago