ദില്ലി: ബിഹാറിലെ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ 28 മലയാളികളെ രക്ഷപ്പെടുത്തി. ഞായറാഴ്ച 20 പേരെ രക്ഷപ്പെടുത്തിയിരുന്നു. രക്ഷപ്പെട്ടവരിലൊരാള്‍ നല്‍കിയ വിവരമനുസരിച്ചാണു തിങ്കളാഴ്ച എട്ടുപേരെകൂടി രക്ഷപ്പെടുത്തിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
പട്‌നയ്ക്കടുത്ത് രാജേന്ദ്രനഗര്‍ എന്ന പ്രദേശത്താണു മലയാളികള്‍ കുടുങ്ങിയത്. വിവരമറിഞ്ഞയുടന്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള ഇടപെടല്‍ നടത്തിയെന്ന് സംസ്ഥാനസര്‍ക്കാരിന്റെ ദില്ലിയിലെ പ്രത്യേകപ്രതിനിധി എ. സമ്പത്ത് പറഞ്ഞു. മലയാളികളെയെല്ലാം സുരക്ഷിതസ്ഥാനങ്ങളില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഞായറാഴ്ച രക്ഷപ്പെടുത്തിയ 20 മലയാളികള്‍ക്കു ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ പ്രതിനിധി മലയാളിസംഘടനകളുമായി ഇടപെട്ട് സൗകര്യമൊരുക്കി. മലയാളികള്‍ കുടുങ്ങിയ വിവരമറിഞ്ഞ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബിഹാര്‍ ചീഫ് സെക്രട്ടറിയുമായി സംസാരിച്ചിരുന്നു.
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…