Sunday, June 16, 2024
spot_img

ബിഹാറിൽ വെള്ളപ്പൊക്കം; കുടുങ്ങിയ 28 മലയാളികളെ രക്ഷപ്പെടുത്തി

ദില്ലി: ബിഹാറിലെ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ 28 മലയാളികളെ രക്ഷപ്പെടുത്തി. ഞായറാഴ്ച 20 പേരെ രക്ഷപ്പെടുത്തിയിരുന്നു. രക്ഷപ്പെട്ടവരിലൊരാള്‍ നല്‍കിയ വിവരമനുസരിച്ചാണു തിങ്കളാഴ്ച എട്ടുപേരെകൂടി രക്ഷപ്പെടുത്തിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

പട്‌നയ്ക്കടുത്ത് രാജേന്ദ്രനഗര്‍ എന്ന പ്രദേശത്താണു മലയാളികള്‍ കുടുങ്ങിയത്. വിവരമറിഞ്ഞയുടന്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള ഇടപെടല്‍ നടത്തിയെന്ന് സംസ്ഥാനസര്‍ക്കാരിന്റെ ദില്ലിയിലെ പ്രത്യേകപ്രതിനിധി എ. സമ്പത്ത് പറഞ്ഞു. മലയാളികളെയെല്ലാം സുരക്ഷിതസ്ഥാനങ്ങളില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഞായറാഴ്ച രക്ഷപ്പെടുത്തിയ 20 മലയാളികള്‍ക്കു ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ പ്രതിനിധി മലയാളിസംഘടനകളുമായി ഇടപെട്ട് സൗകര്യമൊരുക്കി. മലയാളികള്‍ കുടുങ്ങിയ വിവരമറിഞ്ഞ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബിഹാര്‍ ചീഫ് സെക്രട്ടറിയുമായി സംസാരിച്ചിരുന്നു.

Related Articles

Latest Articles