India

മുൻ ബംഗാൾ ഗവർണറും മുതിർന്ന ബി ജെ പി നേതാവുമായിരുന്ന കേസരി നാഥ് ത്രിപാഠി അന്തരിച്ചു ;വിടവാങ്ങിയത് ഞായറാഴ്ച പുലർച്ചെ വീട്ടിൽ വച്ച്

ലക്നൗ: മുൻ ബംഗാൾ ഗവർണറും മുതിർന്ന ബിജെപി നേതാവുമായ കേസരി നാഥ് ത്രിപാഠി (88) അന്തരിച്ചു.ത്രിപാഠിയെ, ശ്വാസ തടസ്സത്തിനെ തുടർന്ന് ഡിസംബറിൽ പ്രയാ​ഗ്‍രാജിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോ​ഗ്യനില വഷളയാതോടെ ഐസിയുവിലേയ്‌ക്ക് മാറ്റി. ഒരാഴ്ചയോളം ഐസുവിൽ കിടന്ന ശേഷമാണ് വീട്ടിലേയ്‌ക്ക് തിരികെ എത്തിയത്. 1934 നവംബർ 10-ന് അലഹബാദിലാണ് കേസരി നാഥ് ത്രിപാഠി ജനിച്ചത്. 2014 മുതൽ 2019 വരെ പശ്ചിമ ബംഗാൾ ഗവർണറായിരുന്നു. ഈ സമയത്ത് ബീഹാർ, മേഘാലയ, മിസോറാം സംസ്ഥാനങ്ങളുടെ അധിക ചുമതലയും അദ്ദേഹത്തിന് നൽകി. ഉത്തർപ്രദേശിലെ ഭാരതീയ ജനതാ പാർട്ടിയുടെ അദ്ധ്യക്ഷൻ കൂടിയായിരുന്നു അദ്ദേഹം. ആറ് തവണ ഉത്തർപ്രദേശ് നിയമസഭയിൽ അംഗമായിരുന്നു.

എഴുത്തുകാരനും കവിയും കൂടിയായിരുന്ന ത്രിപാഠി, നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ‘മനോനുകൃതി’, ‘ആയുപങ്ക്’ എന്നീ രണ്ട് സമാഹാരങ്ങളാണ് അദ്ദേഹത്തിന്റെ പ്രധാന സാഹിത്യകൃതികൾ. അദ്ദേഹത്തിന്റെ ‘സഞ്ചയിത: കേസരി നാഥ് ത്രിപാഠി’ എന്ന പുസ്തകത്തിന് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.1977 മുതൽ 1979 വരെയുള്ള ബിജെപി ഭരണകാലത്ത് യുപിയിലെ ധനകാര്യ, വിൽപ്പന നികുതി മന്ത്രിയും അലഹബാദ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനുമായിരുന്നു അദ്ദേഹം.

B4 Admin

Recent Posts

പിണറായിയെ കുടുക്കി സര്‍ക്കാരിന്റെ നിയമോപദേശം. വീണ കൈപ്പറ്റിയ 3.28 കോടി മാസപ്പടിയല്ല, കൈക്കൂലി. മുഹമ്മദ് റിയാസും വിചാരണ നിഴലില്‍

കൊച്ചി : കേരള രാഷ്ട്രീയത്തെ ആകെ ഉലച്ച സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍, മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,…

1 hour ago

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം. സന്നിധാനത്ത് പാളിയ ആസൂത്രണം. ദേവസ്വം ബോര്‍ഡിന് കാരണം കാണിക്കല്‍, സര്‍ക്കാരിന് തലവേദന

തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…

15 hours ago

മന്ത്രവാദ കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ ഇരകളായി. ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ വിറ്റ മന്ത്രവാദി വലയില്‍

തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…

15 hours ago

രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ഹൃദയത്തിന്റെ കാവല്‍ക്കാരന്‍ ഡോ.ജി. വിജയരാഘവന് വിട. സംസ്‌കാരം നാളെ ശാന്തികവാടത്തില്‍

തിരുവനന്തപുരം : പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജി. വിജയരാഘവ(84)ന്റെ സംസ്‌കാരചടങ്ങുകള്‍ നാളെ 5 മണിക്ക് ശാന്തി കവാടത്തില്‍ വെച്ച് നടക്കും.…

15 hours ago

ഫുട്ബോൾ ആവേശം വഞ്ചനയായപ്പോൾ. കോടികളുടെ മെസ്സി സ്വപ്നത്തിന് പിന്നിൽ നടന്നത് എന്ത്?

ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഒടുവില്‍ വലിയ സാമ്പത്തിക-നിയമ തര്‍ക്കങ്ങളിലേക്കും രാഷ്ട്രീയ വിവാദങ്ങളിലേക്കുമാണ് വഴിമാറിയിരിക്കുന്നത്.…

16 hours ago

റഷ്യന്‍ ആയുധങ്ങള്‍ക്ക് പകരം മേഡ് ഇന്‍ ഇന്ത്യ. ആകാശ് മിസൈല്‍ വാങ്ങി മധ്യേഷ്യന്‍ രാജ്യങ്ങള്‍

ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…

23 hours ago