2 people were arrested due to their connection with the terrorist organization
കൊൽക്കത്ത: ഭീകരസംഘടനയായ ഐ എസുമായി ബന്ധമുള്ള രണ്ടുപേരെ അറസ്റ്റ് ചെയ്ത എൻ ഐ എ.മുഹമ്മദ് സദ്ദാം (28), സയീദ് അഹമ്മദ് (30) എന്നിവരാണ് അറസ്റ്റിലായത്.പശ്ചിമ ബംഗാളിലെ ഹൗറയിൽ നിന്നാണ് ഇരുവരെയും കേന്ദ്ര അന്വേഷണ ഏജൻസിയുടെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് സംഘം അറസ്റ്റ് ചെയ്തത്.
ഹൗറയിൽ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ സജീവമാക്കാൻ നിയോഗിക്കപ്പെട്ടവരാണ് അറസ്റ്റിലായതെന്നാണ് പോലീസ് പറയുന്നത്. പ്രദേശത്തെ യുവാക്കളെ ഭീകരപ്രവർത്തനങ്ങൾ നടത്താൻ ഇവർ പ്രലോഭിപ്പിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ. അതോടൊപ്പം തീവ്രവാദത്തിനായി ധനസമാഹരണം നടത്തുക, ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ശേഖരിക്കുക, യുവാക്കളെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുക തുടങ്ങിയ ദൗത്യങ്ങളും ഇരുവരും നടപ്പിലാക്കിയിരുന്നു. നിരവധി യുവാക്കൾ ഇവരുടെ ഇരയായിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ.
ഇവരെ പടിഞ്ഞാറൻ ഏഷ്യയിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള ഭീകരനേതൃത്വമാണ് നിയന്ത്രിക്കുന്നതെന്ന് പോലീസ് പറഞ്ഞു. രണ്ട് പ്രതികളുടെയും വീടുകളിൽ നടത്തിയ പരിശോധനയിൽ നിർണായകമായ പല രേഖകളും കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 12 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.ഇവരുടെ കൂട്ടാളികൾ ഇനിയും വലയിലാവാൻ ഉണ്ടെന്നാണ് എൻ ഐ എയുടെ കണ്ടെത്തൽ.
കൊച്ചി : കേരള രാഷ്ട്രീയത്തെ ആകെ ഉലച്ച സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍, മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,…
തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…
തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…
തിരുവനന്തപുരം : പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജി. വിജയരാഘവ(84)ന്റെ സംസ്‌കാരചടങ്ങുകള്‍ നാളെ 5 മണിക്ക് ശാന്തി കവാടത്തില്‍ വെച്ച് നടക്കും.…
ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഒടുവില്‍ വലിയ സാമ്പത്തിക-നിയമ തര്‍ക്കങ്ങളിലേക്കും രാഷ്ട്രീയ വിവാദങ്ങളിലേക്കുമാണ് വഴിമാറിയിരിക്കുന്നത്.…
ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…