khadi
ലഡാക്കിലെ മലനിരകളിൽ ലോകത്തിലെ ഏറ്റവും വലിയ പതാക ഉയർത്തി സൈന്യം. ഖാദി ഗ്രാമീണ വ്യവസായ മേഖല തയ്യാറാക്കിയ ത്രിവര്‍ണ്ണ പതാകയാണ് ലഡാക്കില്‍ സൈനികര്‍ സ്ഥാപിച്ചത്. ഗാന്ധിജയന്തിയുടെ ഭാഗമായിട്ടാണ് പതാക അനാച്ഛാദനം ചെയ്യുന്ന ചടങ്ങ് സംഘടിപ്പിച്ചത്. ലേ ലഫ്. ഗവര്‍ണര്‍ ആര്‍.കെ.മാഥുര്‍ പതാക ഉയര്‍ത്തി. കരസേനാ മേധാവി ജനറല്‍ എം.എം.നരവാനേ, ലഫ്.ജനറല്‍ വൈ.കെ. ജോഷി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ പതാകയാണ് ലഡാക്കിലെ മലനിരയില്‍ ഉയര്‍ത്തിയത്. ആയിരം കിലോ ഭാരമുള്ള പതാകയ്‌ക്ക് 225 അടി നീളവും 150 അടി വീതിയുമാണുള്ളത്. 57-ാം കരസേനാ എഞ്ചിനീയര്‍ കോറിലെ 150 സൈനികര്‍ ചേര്‍ന്നാണ് ചെങ്കുത്തായ മലനിരയില്‍ 2000 അടി ഉയരത്തിലേക്ക് ത്രിവര്‍ണ്ണ പതാക എത്തിച്ചത്. പ്രത്യേകം കാലുകള്‍ നാട്ടി മലഞ്ചെരുവില്‍ ചരിഞ്ഞ് നില്‍ക്കുന്ന വണ്ണം സ്ഥാപിച്ച പതാകയ്‌ക്കു മേല്‍ ചാര്‍ത്തിയിരുന്ന തൂവെള്ള തുണി ഒഴുകി മാറും വിധമാണ് ത്രിവര്‍ണ്ണ പതാക അനാച്ഛാദനം നടന്നത്. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾ ദേശീയ ഗാനവും ദേശഭക്തിഗാനങ്ങളും ആലപിച്ചു. രണ്ടു ദിവസമായി ലഡാക്കിൽ ജനറൽ എം.എം.നരവാനേ പര്യടനത്തിലാണ്. സൈനിക ക്യാമ്പുകൾ സന്ദർശിച്ച നരവാനേ അതിർത്തിയിലെ സ്ഥിതിഗതികളും നിരീക്ഷിച്ചു.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…