Khalistan terrorists have threatened to attack temples in Canada; Canadian MP Chandra Arya has asked the government to take strict action.
ഒട്ടാവ: കാനഡയിലെ ലക്ഷ്മി നാരായൺ മന്ദിറിന് നേരെ ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയ ഖാലിസ്ഥാൻ സംഘടനയ്‌ക്കെതിരെ ഉടൻ തന്നെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കനേഡിയൻ പാർലമെന്റ് അംഗം ചന്ദ്ര ആര്യ. സറേയിലുള്ള ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തുമെന്ന് ഖാലിസ്ഥാൻ ഭീകരർ ഭീഷണി മുഴക്കുന്ന വീഡിയോയും ഇദ്ദേഹം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിലാണ് ഖാലിസ്ഥാൻ ഭീകരർ ഇത്തരത്തിലുള്ള ഭീഷണികൾ മുഴക്കുന്നതെന്നും ഇതിനെതിരെ കനേഡിയൻ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും ചന്ദ്ര ആര്യ ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ച ഖാലിസ്ഥാൻ ഭീകരർ സറേയിലുള്ള ഗുരുദ്വാരയിലെത്തിയ ഒരു സിഖ് കുടുബംത്തെ അധിക്ഷേപിച്ചു. അതേ സംഘടന തന്നെയാണ് ഇപ്പോൾ ലക്ഷ്മി നാരായൺ മന്ദിറിന് നേരെ ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിലാണ് അവർ ഇതെല്ലാം ചെയ്ത് കൂട്ടുന്നത്. ഇതിനെതിരെ കനേഡിയൻ സർക്കാർ ഇനിയെങ്കിലും കർശന നടപടിയെടുക്കണം.
കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടെ കാനഡയിലുള്ള ക്ഷേത്രങ്ങൾക്ക് നേരെ പല തവണയായി ആക്രമണങ്ങൾ ഉണ്ടായി. പരസ്യമായി ഇത്തരം ആക്രമണങ്ങൾ നടത്താൻ ഖാലിസ്ഥാൻ ഭീകരർ ഇപ്പോൾ മടിക്കുന്നില്ല. കനേഡിയൻ പൗരന്മാരായ ഹിന്ദുക്കൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നത് തുടർക്കഥയാവുകയാവുകയാണ്. ഇനിയും ഇത്തരം സാഹചര്യങ്ങളെ അംഗീകരിക്കാനാകില്ലെന്നും ചന്ദ്ര ആര്യ വ്യക്തമാക്കി.
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…
പുതിയ യുദ്ധഭടന്മാർ ഇറങ്ങി. ദിലീപിനെതിരെ വൻ ഗുഡാലോചന? മാർട്ടിൻ ആന്റണിയുടെ വെളിപ്പെടുത്തലുകൾ,ഞെട്ടിക്കുന്ന ആരോപണങ്ങൾ! ആരാണ് യഥാർത്ഥ ഗൂഢാലോചനക്കാർ ? #നടിയാക്രമണകേസ്…