കൊച്ചി : രണ്ടാംവട്ടം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ആള്‍ക്ക് മെഡിക്‌ളെയിം നല്‍കാന്‍ സ്ഥിരം ലോക് അദാലത്തിന്റെ ഉത്തരവ്. തൃശൂര്‍ സ്വദേശി സജീഷ് ജോര്‍ജ് നല്‍കിയ ഹര്‍ജിയിലാണ് എസ്. ജഗദീശ് ചെയര്‍മാനും സി. രാധാകൃഷ്ണന്‍, പി.ജി. ഗോപി എന്നിവര്‍ അംഗങ്ങളുമായുള്ള സ്ഥിരം ലോക് അദാലത്ത് വിധി പ്രഖ്യാപിച്ചത്.
പത്ത് വര്‍ഷം മുമ്പ് ഹര്‍ജിക്കാരന്‍ വൃക്ക മാറ്റിവച്ചപ്പോള്‍ ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനി ആനുകൂല്യം നല്‍കിയിരുന്നു. ഇതേ പോളിസിയുടെ അടിസ്ഥാനത്തില്‍ ഹര്‍ജിക്കാരന്‍ പത്തു ലക്ഷം രൂപയുടെ അധിക പരിരക്ഷാ പോളിസിയും എടുത്തിരുന്നു. അതേസമയം രണ്ടാമത് വൃക്ക മാറ്റിവച്ചപ്പോള്‍ ക്‌ളെയിം നല്‍കാന്‍ കമ്പനി തയ്യാറായില്ല.
ആദ്യത്തെ ശസ്ത്രക്രിയ മറച്ചു വച്ച് അധിക പരിരക്ഷാ പോളിസി എടുത്തെന്നായിരുന്നു കമ്പനി പറഞ്ഞ ന്യായം. ആദ്യ ശസ്ത്രക്രിയയ്ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയ ശേഷം ഇതു മറച്ചു വച്ചുവെന്ന് വാദിക്കുന്നത് നിലനില്‍ക്കില്ലെന്ന് ലോക് അദാലത്ത് വിലയിരുത്തി.മെഡി ക്‌ളെയിം അപേക്ഷ പുനഃപരിശോധിച്ച് നിയമാനുസൃത ആനുകൂല്യം ഒമ്പത് ശതമാനം പലിശ സഹിതം നല്‍കാനാണ് വിധി. കൂടാതെ 10,000 രൂപ കോടതിച്ചെലവും നല്‍കണം.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…