kilimaur
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മദ്യം നല്‍കി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കിളിമാനൂര്‍ അടയമണ്‍ നെല്ലികുന്ന് സ്വദേശി അരുണ്‍ ദാസ് (37) ആണ് അറസ്റ്റിലായത്. ഏപ്രില്‍ രണ്ടാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
വീട്ടിലേക്ക് പോകുന്നതിനിടെയാണ് 17 വയസ്സുകാരനെ വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് അരുണ്‍ദാസ് ഓട്ടോയില്‍ കയറ്റിയത്. തുടര്‍ന്ന് കിളിമാനൂരിലെ ബാറില്‍ പോയി മദ്യം വാങ്ങിനല്‍കി. അരുണ്‍ദാസിന്റെ വീട്ടിലെത്തിച്ചും നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു. ഇതിനുശേഷമാണ് 17-കാരനെ പീഡനത്തിനിരയാക്കിയത്. തുടര്‍ന്ന് പിറ്റേദിവസമായിരുന്നു വീട്ടിലെത്തിച്ചത്. രാത്രി എവിടെയായിരുന്നുവെന്ന് വീട്ടുകാര്‍ ചോദ്യംചെയ്തതോടെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ കിളിമാനൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തിരുവനന്തപുരം: പുതിയ തിരിച്ചറിയൽ രേഖ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച…
ഭൂമി അതിവേഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ആഗോള കാലാവസ്ഥാ ചർച്ചകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്. മനുഷ്യരാശി നേരിടുന്ന…
ആലപ്പുഴ : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ്…
ദേശീയ തലസ്ഥാന മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദില്ലി മെട്രോ ശൃംഖലയുടെ വിപുലമായ വികസന പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.…
തിരുവനന്തപുരം : വർക്കല അകത്തുമുറിയിൽ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ച സംഭവത്തിൽ ഇന്ത്യന്‍ റെയിൽവേ അന്വേഷണം തുടങ്ങി. നിർമാണപ്രവർത്തനങ്ങൾക്കായി സ്റ്റേഷന്‍റെ…
ഒറ്റപ്പാലം: വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ആസിഡ് കുടിച്ചയാൾക്ക് ദാരുണാന്ത്യം. പാലക്കാട് ഒറ്റപ്പാലം വേങ്ങശേരി സ്വദേശി താനിക്കോട്ടിൽ രാധാകൃഷ്ണനാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ…