ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ
സോൾ : ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നുന്നുവെന്ന് റിപ്പോർട്ട്. മാസങ്ങളായി ഉറക്കമില്ലായ്മ അലട്ടുന്ന കിം ഒടുവിൽ മദ്യത്തോടും പുകയിലയോടും അഭയം പ്രാപിച്ചതായി ദക്ഷിണ കൊറിയയിലെ ചാരസംഘത്തെ ഉദ്ധരിച്ച് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു.
ഉറക്കമില്ലായ്മയ്ക്കായുള്ള മരുന്നുകൾ മുതിർന്ന ഉദ്യോഗസ്ഥർക്കായി ഉത്തര കൊറിയ വിദേശത്തുനിന്നു ഇറക്കുമതി ചെയ്യുന്നുണ്ട് എന്നത് പരസ്യമായ രഹസ്യം. മൾബറോ അടക്കമുള്ള സിഗരറ്റ് ബ്രാൻഡുകളും കിമ്മിനു വേണ്ടി ധാരാളം ഇറക്കുമതി ചെയ്യുന്നുണ്ട്.
മദ്യത്തോടൊപ്പം കഴിക്കാനുള്ള മുന്തിയ ലഘുഭക്ഷണങ്ങളുടെ ഇറക്കുമതിയും ഉത്തര കൊറിയയിൽ വർധിച്ചതായാണ് വിവരം. ഇതിനിടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ചു സമീപകാല ചിത്രങ്ങളുടെ വിശകലനത്തിൽ, കിമ്മിന്റെ ശരീരഭാരം കൂടിയതായും കണ്ടെത്തി.
140 കിലോഗ്രാമിലേറെയാണ് ഇപ്പോൾ കിമ്മിന്റെ ഭാരമെന്നാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ പറയുന്നത്. മേയ് 16ന് നടന്ന പൊതുചടങ്ങിൽ പങ്കെടുത്ത കിം ക്ഷീണിതനായിരുന്നു. കണ്ണിനു ചുറ്റും കറുത്ത പാടുകളുണ്ട്. ഇതൊക്കെയും ഉറക്കമില്ലായ്മയുടെ ലക്ഷണങ്ങളാണ്. അതേസമയം അമേരിക്കൻ – ദക്ഷിണ കൊറിയ സൈനിക നീക്കങ്ങളെ നിരീക്ഷിക്കാനായി ആദ്യ ചാര ഉപഗ്രഹം വിക്ഷേപിക്കാനുള്ള ഉത്തര കൊറിയയുടെ ശ്രമം പരാജയപ്പെട്ടിരുന്നു
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…