ദില്ലി: എൺപതാം ജന്മദിനം ആഘോഷിക്കുന്ന ഗാനഗന്ധർവ്വൻ കെ ജെ. യേശുദാസിന് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി യേശുദാസിന് ആശംസകൾ അറിയിച്ചത്. എൺപതാം പിറന്നാൾ ആഘോഷിക്കുന്ന ഈ പ്രത്യേക അവസരത്തിൽ കെ ജെ യേശുദാസ് ജിക്ക് തന്റെ പിറന്നാൾ ആശംസകളെന്ന് മോദി ട്വീറ്റ് ചെയ്തു.
‘ശ്രുതിമധുരമായ സംഗീതവും ഭാവതരളമായ ആലാപനവും അദ്ദേഹത്തെ എല്ലാ പ്രായക്കാർക്കും ഒരേപോലെ പ്രിയങ്കരനാക്കി. ഇന്ത്യൻ സംസ്‌കാരത്തിന് അദ്ദേഹം വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. അദ്ദേഹത്തിന് ദീർഘായുസും ആയുരാരോഗ്യവും നേരുന്നു’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
പ്രധാനമന്ത്രിയുടെ ട്വീറ്റിന് പിന്നാലെ ട്വിറ്ററിലൂടെ തന്നെ യേശുദാസ് അദ്ദേഹത്തിനുള്ള നന്ദി അറിയിച്ചു. താൻ ഇപ്പോൾ കൊല്ലൂർ മൂകാംബിക ക്ഷേത്രം സന്ദർശിക്കുകയാണെന്നും, അമ്മയോട് ലോകത്തിനാകെ വേണ്ടി പ്രാര്ഥിച്ചതായും, ദൈവം ഇന്ത്യയെ അനുഗ്രഹിക്കട്ടെ എന്നും യേശുദാസ് തന്റെ മറുപടി ട്വീറ്റിൽ കുറിച്ചു.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…