വിക്കറ്റ് നഷ്ടമായി പവലിയനിലേക്ക് തിരികെ മടങ്ങുന്ന കെ.എൽ രാഹുൽ
ദില്ലി : തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ കഴമ്പുണ്ടെന്ന് തെളിയിച്ച് ഗവാസ്കർ ബോർഡർ ടെസ്റ്റ് സീരിസിലെ രണ്ടാം ടെസ്റ്റിലും വൻ പരാജയമായി ഇന്ത്യൻ ഓപ്പണിങ് ബാറ്റർ കെ എൽ രാഹുൽ. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും തിളങ്ങാനാകാതെ താരം പവലിയനിലേക്ക് മടങ്ങി. മൂന്നു പന്തുകൾ നേരിട്ട താരം ആകെ ഒരു റണ്ണാണ് നേടിയത്. സ്പിന്നർ നേഥൻ ലയണിന്റെ പന്തിൽ വിക്കറ്റ് കീപ്പർ അലെക്സ് കാരിക്ക് പിടികൊടുത്താണ് രാഹുൽ വിക്കറ്റ് തുലച്ചത്.
ഇതോടെ മൂന്നാം ടെസ്റ്റിനുള്ള ടീമിൽ രാഹുലിന്റെ സ്ഥാനം പരുങ്ങലിലായി. രാഹുലിന് പകരം ഏകദിനത്തിലെ സ്റ്റാർ ബാറ്റർ ശുഭ്മാൻ ഗില്ലിനെ കളിപ്പിക്കണമെന്ന് ആരാധകർ അലമുറ ഉയർത്തിക്കഴിഞ്ഞു.
പരമ്പരയിലെ ആദ്യ മത്സരത്തിലും നിരാശപ്പെടുത്തിയ രാഹുലിനെ ടീമിൽ നിന്നു മാറ്റി പുതിയ താരങ്ങൾക്ക് അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ താരം വെങ്കടേഷ് പ്രസാദ് രംഗത്തെത്തിയിരുന്നു.
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…