Tuesday, October 6, 2026

തകർന്നടിഞ്ഞ് കെ എൽ രാഹുൽ;
ഇനി ടീമിൽ തിരികെയെത്തുക കഠിനമാകും; അവസരത്തിനായി കാത്ത് ശുഭ്മാൻ ഗിൽ

ദില്ലി : തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ കഴമ്പുണ്ടെന്ന് തെളിയിച്ച് ഗവാസ്കർ ബോർഡർ ടെസ്റ്റ് സീരിസിലെ രണ്ടാം ടെസ്റ്റിലും വൻ പരാജയമായി ഇന്ത്യൻ ഓപ്പണിങ് ബാറ്റർ കെ എൽ രാഹുൽ. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും തിളങ്ങാനാകാതെ താരം പവലിയനിലേക്ക് മടങ്ങി. മൂന്നു പന്തുകൾ നേരിട്ട താരം ആകെ ഒരു റണ്ണാണ് നേടിയത്. സ്പിന്നർ നേഥൻ ലയണിന്റെ പന്തിൽ വിക്കറ്റ് കീപ്പർ അലെക്സ് കാരിക്ക് പിടികൊടുത്താണ് രാഹുൽ വിക്കറ്റ് തുലച്ചത്.

ഇതോടെ മൂന്നാം ടെസ്റ്റിനുള്ള ടീമിൽ രാഹുലിന്റെ സ്ഥാനം പരുങ്ങലിലായി. രാഹുലിന് പകരം ഏകദിനത്തിലെ സ്റ്റാർ ബാറ്റർ ശുഭ്മാൻ ഗില്ലിനെ കളിപ്പിക്കണമെന്ന് ആരാധകർ അലമുറ ഉയർത്തിക്കഴിഞ്ഞു.

പരമ്പരയിലെ ആദ്യ മത്സരത്തിലും നിരാശപ്പെടുത്തിയ രാഹുലിനെ ടീമിൽ‌ നിന്നു മാറ്റി പുതിയ താരങ്ങൾക്ക് അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ താരം വെങ്കടേഷ് പ്രസാദ് രംഗത്തെത്തിയിരുന്നു.

Related Articles

Latest Articles