കൊച്ചി: ശ്വാസകോശ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന കേരള കോൺഗ്രസ് ചെയർമാൻ കെ എം മാണിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ. നിലവിലെ ചികിത്സ തുടരാനും തീരുമാനിച്ചു. അണുബാധയുണ്ടാകാതിരിക്കാൻ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കെ എം മാണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള കെ എം മാണിയുടെ ആരോഗ്യനില ഇന്നലത്തേക്കാളും 20 ശതമാനം മെച്ചപ്പെട്ടതായി ഡോക്ടർമാർ പറഞ്ഞു.
രാത്രി 8 മണിക്കൂർ മാത്രമാണ് ശ്വസിക്കാൻ വെന്റിലേറ്റർ സഹായം നൽകിയത്. ന്യുമോണിയ ഉണ്ടെങ്കിലും ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെട്ട് വരികയാണ്. ഡയാലിസിസ് നൽകിയതോടെ വൃക്കകളുടെ പ്രവർത്തനവും മെച്ചമാകുന്നുണ്ട്. വിളിക്കുമ്പോൾ പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർ പറഞ്ഞു.
കേരള കോൺഗ്രസ് നേതാവ് പിജെ ജോസഫ് ഇന്ന് ആശുപത്രിയിലെത്തി കെഎം മാണിയേയും കുടുംബാംഗങ്ങളേയും കണ്ടു. വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് കെഎം മാണിയെ ചികിത്സിക്കുന്നത്. ആരോഗ്യനിലയിൽ പുരോഗതിയുള്ളതിനാൽ ചികിത്സ നിലവിലെ രീതിയിൽ തുടരാനാണ് തീരുമാനം.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…