Kochi Metro: Time of ticket concession given for night travel has been revised; More information as follows
കൊച്ചി: രാത്രി യാത്രയ്ക്ക് നൽകിയിരുന്ന ടിക്കറ്റ് ഇളവിന്റെ സമയം പുതുക്കി നിശ്ചയിച്ച് കൊച്ചി മെട്രോ. രാത്രി 10 മണി മുതൽ 11 മണി വരെയുള്ള സർവീസുകൾക്ക് മാത്രമാണ് ഇനി മുതൽ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവുകൾ ലഭിക്കുന്നത്. ഇതുവരെ, 9 മണി മുതൽ 11 മണി വരെ രണ്ട് മണിക്കൂർ നേരം പകുതി നിരക്കിൽ യാത്ര ചെയ്യാൻ അനുവദിച്ചിരുന്നു. തിരക്കില്ലാത്ത വേളയിലാണ് യാത്രാ നിരക്കിൽ 50 ശതമാനം ഇളവുകൾ നൽകിയത്.
രാവിലെ 5.45 മുതൽ 8.00 മണി വരെ 2.30 മണിക്കൂർ നൽകി വരുന്ന നിരക്ക് ഇളവുകൾ തുടർന്നും ലഭിക്കുന്നതാണ്. തുടക്കത്തിൽ രാത്രി 8 മണി മുതൽ 11 മണി വരെയാണ് നിരക്ക് നൽകിയിരുന്നത്. ഇത് പിന്നീട് 9 മണിമുതൽ 11 മണി വരെയാക്കുകയായിരുന്നു. തിരക്കില്ലാത്ത സമയങ്ങളിൽ കൂടുതൽ യാത്രക്കാരെ മെട്രോയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് നിരക്ക് ഇളവുകൾ പ്രഖ്യാപിച്ചത്.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…