kochi
കൊച്ചി: നഗരത്തിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണയെയാണ് ഇന്നലെ വൈകിട്ട് കാക്കനാട് ഇടച്ചിറയിലെ ഓക്സോണിയ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശരീരമാസകലം കുത്തേറ്റ സജീവ് കൃഷ്ണയുടെ മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞ് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു.
ഫ്ലാറ്റിലെ പൈപ്പ് ഡെക്റ്റിനിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സജീവിന്റെ കൂടെ താമസിച്ചിരുന്ന പയ്യോളി സ്വദേശി അർഷാദാണ് കൊലപാതകം ചെയ്‌തെന്ന് നിലയിലാണ് സംശയം. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. ഇയാൾക്കായി ഇന്നലെ രാത്രി തന്നെ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. രണ്ടുദിവസമായി സജീവിനെ ഫോണിൽ കിട്ടാതായതോടെ ഫ്ലാറ്റിലെ സഹതാമസക്കാർ വന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ഫ്ലാറ്റ് പുറത്തേക്ക് പൂട്ടിയ നിലയിൽ കണ്ടതോടെ സെക്യൂരിറ്റിയെ വിവരം അറിയിക്കുകയും പൊലീസ് എത്തിയ ശേഷം മറ്റൊരു താക്കോൽ ഉണ്ടാക്കി ഫ്ലാറ്റ് തുറക്കുകയും ആയിരുന്നു. കൊലപാതകി എന്ന് സംശയിക്കുന്ന അർഷാദ് ഈ ഫ്ലാറ്റിലെ സ്ഥിരതാമസക്കാരൻ ആയിരുന്നില്ല. സ്ഥിരതാമസക്കാരൻ ആയിരുന്ന അംജാദ് എന്നയാളുടെ സുഹൃത്താണ് അർഷാദ്. ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് അർഷാദ് ഇവിടെ താമസിക്കാനെത്തിയത്. ഹോട്ടല്‍ മാനേജ്മെന്‍റ് കോഴ്സ് പഠിക്കാനായാണ് 22 കാരനായ സജീവ് കൃഷ്ണ കൊച്ചിയിലെത്തിയത്.
ഞായറാഴ്ച്ച രാത്രി വരെ സജീവ് കൃഷ്ണയെ ഫോണിൽ കിട്ടിയിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. തിങ്കളാഴ്ച രാവിലെ മുതൽ ഫോണിൽ കിട്ടിയില്ല. ഇതേ തുടർന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നുവെന്നാണ് വിവരം. ഇടച്ചിറയിലെ ഓക്സോണിയ എന്ന ഫ്ലാറ്റിന്റെ 16 ആം നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം സ്വദേശി ജിജി ഈപ്പൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഫ്ലാറ്റ്. ഇൻഫോപാർക്കിന് സമീപത്താണ് ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത്.
യു ഡി എഫ് അധികാരത്തിൽ വന്നാൽ മാറാട് മോഡൽ കലാപം. മുസ്ലിം ലീഗിന് ദുരുദ്ദേശ്യം! സാമൂഹിക നീതി നടപ്പിലാക്കിയോ ?…
പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മെ തേടിയെത്തുന്ന വിരുന്നുകാർ എപ്പോഴും കൗതുകമുണർത്തുന്നവരാണ്. അത്തരത്തിൽ സൗരയൂഥത്തിന് പുറത്തുനിന്ന് എത്തിയ '3I/ATLAS' എന്ന ഇന്റർസ്റ്റെല്ലാർ…
മനുഷ്യ മസ്തിഷ്കത്തിന്റെ സങ്കീർണ്ണതകളും അത്ഭുതങ്ങളും പലപ്പോഴും ആധുനിക വൈദ്യശാസ്ത്രത്തെപ്പോലും അമ്പരപ്പിക്കാറുണ്ട്. അത്തരത്തിൽ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരെയും ഡോക്ടർമാരെയും ഒരുപോലെ അമ്പരപ്പിച്ച അത്യപൂർവ്വമായ…
ജമ്മു കാശ്മീർ ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ജെ.കെ 11 ടീമിന് വേണ്ടി കളിച്ച ഫുർഖാൻ ഭട്ട് എന്ന താരം…
ഭൂമിയുടെ ഉത്ഭവത്തെയും ജീവന്റെ രഹസ്യങ്ങളെയും കുറിച്ചുള്ള ശാസ്ത്രലോകത്തിന്റെ അന്വേഷണങ്ങളിൽ നാസയുടെ ഒസിരിസ്-റെക്സ് ദൗത്യം ഒരു വിപ്ലവകരമായ അദ്ധ്യായമാണ് കുറിച്ചിരിക്കുന്നത്. കോടിക്കണക്കിന്…
സ്വയം വിശ്വാസക്കുറവ് എന്നാൽ സ്വന്തം കഴിവുകളിലോ തീരുമാനങ്ങളിലോ ഉള്ള സംശയമാണ്, ഇത് ആത്മവിശ്വാസമില്ലായ്മ, സ്വയം താഴ്ത്തിക്കെട്ടൽ , മറ്റുള്ളവരെ സംശയത്തോടെ…