ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍ നിന്ന് പല വിലപ്പെട്ട വസ്തുക്കളും ബ്രിട്ടണ്‍ തങ്ങളുടെ രാജ്യത്തേക്ക് കൊണ്ടുപോയിരുന്നു. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് കോഹിനൂര്‍ രത്‌നം. ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടത്തിലാണ് ഈ കോഹിനൂര്‍ രത്‌നമുള്ളത്. ഇന്ത്യയില്‍ കാലാകാലങ്ങളില്‍ ഈ വജ്രം സ്വന്തം രാജ്യത്തേക്ക് തിരികെ കൊണ്ടുവരണമെന്ന ആവശ്യം ഉയര്‍ന്നുവന്നിരുന്നു. ഇപ്പോഴിതാ എലിസബത്ത് രാജ്ഞിയുടെ മരണത്തിന് ശേഷം വീണ്ടും ഈ ആവശ്യം ശക്തി പ്രാപിച്ചിരിക്കുകയാണ്.
കോഹിനൂര്‍ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരണമെന്ന ആവശ്യവും അതുമായി ബന്ധപ്പെട്ട മറ്റ് ചോദ്യങ്ങളും സംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.ലോകത്തിലെ ഏറ്റവും വലിയ വജ്രങ്ങളിലൊന്നായ കോഹിനൂര്‍ ബ്രിട്ടണില്‍ നിന്ന് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു.കോഹിനൂര്‍ തിരികെ കൊണ്ടുവരണമെന്ന ആവശ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന്, വിദേശകാര്യ മന്ത്രാലയം (എംഇഎ) വക്താവ് അരിന്ദം ബാഗ്ചി, ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ പ്രതികരണം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാര്‍ലമെന്റില്‍ അറിയിച്ചിരുന്നതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ പറയുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ഇതിന് മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഞങ്ങള്‍ ഈ വിഷയം യുകെ ഗവണ്‍മെന്റുമായി കാലാകാലങ്ങളില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്, ഈ വിഷയത്തില്‍ തൃപ്തികരമായ ഒരു പരിഹാരം കണ്ടെത്തുന്നതിനുള്ള വഴികള്‍ ഞങ്ങള്‍ തുടര്‍ന്നും അന്വേഷിക്കും.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…