കൊൽക്കത്ത താരം റഹ്മാനുല്ല ഗുർബാസ് പുറത്തായപ്പോൾ ആരാധകരെ നോക്കി മിണ്ടാതിരിക്കാൻ ആംഗ്യം കാണിക്കുന്ന നവീൻ ഉൾ ഹഖ്
കൊൽക്കത്ത : ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിലും ലക്നൗ സൂപ്പർ ജയന്റ്സ് താരം നവീൻ ഉൾ ഹഖിനെതിരെ കോഹ്ലി ചാന്റ് മുഴക്കി ആരാധകർ. ഇന്നലെ നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്– റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിനിടെയാണ് ആരാധകരുടെ ‘കോലി, കോലി’ ചാന്റുകൾ ഉയർന്നത്. രണ്ടാം ഓവർ എറിയാൻ നവീന്‍ ഉൾ ഹഖ് എത്തിയത് മുതൽ ഗാലറിയിൽ ‘വിരാട് കോഹ്ലി’ ചാന്റുകൾ ഉയരാൻ തുടങ്ങി.
മത്സരത്തിൽ വിക്കറ്റു വീഴ്ത്താനായില്ലെങ്കിലും കൊൽക്കത്ത താരം റഹ്മാനുല്ല ഗുർബാസ് പുറത്തായപ്പോൾ ആരാധകരുടെ നേരെ അഫ്ഗാൻ താരം തിരിഞ്ഞു. ആരാധകരെ നോക്കി മിണ്ടാതിരിക്കാൻ താരം ആംഗ്യം കാണിച്ചു. കൊൽക്കത്തയ്ക്കെതിരെ 15 ഉം 17 ഉം ഓവറുകൾ കൂടി പന്തെറിയാനെത്തിയ നവീൻ യഥാക്രമം ആറും ഏഴും റൺസ് മാത്രമാണു വഴങ്ങിയത്. ഇതോടെ 20–ാം ഓവർ എറിയാനും ലക്നൗ ക്യാപ്റ്റൻ ക്രുനാൽ പാണ്ഡ്യ നവീന്‍ ഉൾ ഹഖിനെ പന്ത് ഏൽപിച്ചു. എന്നാൽ കൊൽക്കത്ത ബാറ്റർ റിങ്കു സിങ് 20 റണ്‍സാണ് ഈ ഓവറിൽ അടിച്ചെടുത്തത്. മത്സരത്തിൽ ഒരു റണ്ണിനാണ് ലക്നൗ വിജയിച്ചത്. ജയത്തോടെ ലക്നൗ പ്ലേ ഓഫ് ഉറപ്പിച്ചു. ആദ്യം ബാറ്റു ചെയ്ത ലക്നൗ സൂപ്പർ ജയന്റ്സ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ കൊൽക്കത്തയ്ക്ക് ഏഴു വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുക്കാനേ സാധിച്ചുള്ളൂ. തോൽവിയോടെ കൊൽക്കത്തയുടെ പ്ലേ ഓഫിൽ നിന്ന് പുറത്തായി.
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷങ്ങളെയും ക്രമീകരണങ്ങളിലെ പാളിച്ചകളെയും രൂക്ഷമായി വിമർശിച്ച്…
തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനകം അനന്തപുരിയിലെത്തുമെന്ന് വി…
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…