cricket

കൊൽക്കത്തയിലും നവീനെ പിന്തുടർന്ന് കോഹ്ലി ചാന്റ്; അവസാന ഓവറിൽ വൻ നാണക്കേടിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊൽക്കത്ത : ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിലും ലക്നൗ സൂപ്പർ ജയന്റ്സ് താരം നവീൻ ഉൾ ഹഖിനെതിരെ കോഹ്ലി ചാന്റ് മുഴക്കി ആരാധകർ. ഇന്നലെ നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്– റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിനിടെയാണ് ആരാധകരുടെ ‘കോലി, കോലി’ ചാന്റുകൾ ഉയർന്നത്. രണ്ടാം ഓവർ എറിയാൻ നവീന്‍ ഉൾ ഹഖ് എത്തിയത് മുതൽ ഗാലറിയിൽ ‘വിരാട് കോഹ്ലി’ ചാന്റുകൾ ഉയരാൻ തുടങ്ങി.

മത്സരത്തിൽ വിക്കറ്റു വീഴ്ത്താനായില്ലെങ്കിലും കൊൽക്കത്ത താരം റഹ്മാനുല്ല ഗുർബാസ് പുറത്തായപ്പോൾ ആരാധകരുടെ നേരെ അഫ്ഗാൻ താരം തിരിഞ്ഞു. ആരാധകരെ നോക്കി മിണ്ടാതിരിക്കാൻ താരം ആംഗ്യം കാണിച്ചു. കൊൽക്കത്തയ്ക്കെതിരെ 15 ഉം 17 ഉം ഓവറുകൾ കൂടി പന്തെറിയാനെത്തിയ നവീൻ യഥാക്രമം ആറും ഏഴും റൺസ് മാത്രമാണു വഴങ്ങിയത്. ഇതോടെ 20–ാം ഓവർ എറിയാനും ലക്നൗ ക്യാപ്റ്റൻ ക്രുനാൽ പാണ്ഡ്യ നവീന്‍ ഉൾ ഹഖിനെ പന്ത് ഏൽപിച്ചു. എന്നാൽ കൊൽക്കത്ത ബാറ്റർ റിങ്കു സിങ് 20 റണ്‍സാണ് ഈ ഓവറിൽ അടിച്ചെടുത്തത്. മത്സരത്തിൽ ഒരു റണ്ണിനാണ് ലക്നൗ വിജയിച്ചത്. ജയത്തോടെ ലക്നൗ പ്ലേ ഓഫ് ഉറപ്പിച്ചു. ആദ്യം ബാറ്റു ചെയ്ത ലക്നൗ സൂപ്പർ ജയന്റ്സ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ കൊൽക്കത്തയ്ക്ക് ഏഴു വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുക്കാനേ സാധിച്ചുള്ളൂ. തോൽവിയോടെ കൊൽക്കത്തയുടെ പ്ലേ ഓഫിൽ നിന്ന് പുറത്തായി.

Anandhu Ajitha

Recent Posts

ഓഹരി വിപണിയിലെ മാറ്റം തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി

കുതിക്കാൻ തയ്യാറെടുത്ത് വിപണികൾ ! നരേന്ദ്രവിജയത്തിന്റെ സൂചനകൾ കണ്ടുതുടങ്ങി

19 mins ago

റെയ്‌സി കൊല്ലപ്പെട്ടതില്‍ ഇറാനില്‍ ആഘോഷം| എല്ലാവര്‍ക്കും ഹെലികോപ്റ്റര്‍ ദിനാശംസകള്‍ എന്ന് ട്വീറ്റ്

'ആരെങ്കിലും രക്ഷപ്പെട്ടാല്‍ എല്ലാവരും ആശങ്കപ്പെടുന്ന ചരിത്രത്തിലെ ഒരേയൊരു അപകടം' ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവെന്ന വിവരങ്ങള്‍…

31 mins ago

അഞ്ചാംഘട്ട വോട്ടെടുപ്പിലും തണുത്ത പ്രതികരണം! 60 ശതമാനത്തിലേറെ പോളിംഗ് പിന്നിട്ടത് മൂന്ന് മണ്ഡലങ്ങള്‍ മാത്രം;ഏറ്റവും കൂടുതല്‍ പോളിംഗ് ബാരാബങ്കി ലോക്‌സഭാ മണ്ഡലത്തില്‍

അഞ്ചാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചു.അഞ്ച് മണിവരെയുള്ള കണക്ക് പ്രകാരം അഞ്ചാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന പതിനാല് ലോക്‌സഭാ മണ്ഡലങ്ങളില്‍ 60 ശതമാനത്തിലേറെ…

38 mins ago

അവയവക്കടത്ത് കേസ്!തൃശൂര്‍ സ്വദേശി സബിത്ത് നാസർ റിമാൻഡിൽ ;കൂടുതൽ ഇരകളെന്ന് സൂചന

കൊച്ചി: അവയവക്കടത്ത് കേസില്‍ പിടിയിലായ തൃശൂര്‍ സ്വദേശി സബിത്ത് നാസറിനെ റിമാന്‍ഡ് ചെയ്തു. അങ്കമാലി സെഷന്‍സ് കോടതിയാണ് പ്രതിയെ റിമാന്‍ഡ്…

1 hour ago

ഇറാൻ പ്രസിഡന്റിന്റെ ജീവനെടുത്തത് ഈ വില്ലൻ?

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ ജീവനെടുത്തത് ഈ വില്ലൻ? പുതിയ വിവരങ്ങൾ ഇങ്ങനെ

1 hour ago