അർധസെഞ്ചുറി നേടിയ വിരാട് കോഹ്ലി
ബെംഗളൂരു : വിരാട് കോഹ്ലി തിളങ്ങിയ ഐപിഎൽ മത്സരത്തിൽ ദില്ലി ക്യാപിറ്റൽസിനെതിരെ ഭേദപ്പെട്ട വിജയ ലക്ഷ്യമുയർത്തി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 174 റൺസാണ് ആർസിബി നേടിയത്. ടോസ് നേടിയ ദില്ലി ക്യാപ്റ്റൻ ഡേവിഡ് വാർണർ ബാംഗ്ലൂരിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു
ഓപ്പണർമാരായ വിരാട് കോഹ്ലിയും (34 പന്തിൽ 50), ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയും (16 പന്തിൽ 22) ചേർന്നു മികച്ച തുടക്കമാണ് ബാംഗ്ലൂരിനു നൽകിയത്. പവർപ്ലേയ്ക്കുള്ളിൽ ഡുപ്ലെസിയെ നഷ്ടമായെങ്കിലും ഒന്നാം വിക്കറ്റിൽ അപ്പോഴേക്കും ഇരുവരും ചേർന്ന് 42 റൺസ് സ്കോർബോര്ഡിൽ കൂട്ടിച്ചേർത്തിരുന്നു. അർധസെഞ്ചുറിക്ക് ശേഷം ഒരു റൺ പോലും സ്‌കോർ ചെയ്യാനാകാതെ 11–ാം ഓവറിൽ കോഹ്ലി പുറത്തായത് ആർസിബിക്കു തിരിച്ചടിയായി. മഹിപാൽ ലോംറോറും (18 പന്തിൽ 26) ഗ്ലെൻ മാക്‌സ്‌വെലും (14 പന്തിൽ 24) ചേർന്ന് സ്കോറിങ് ഉയർത്തിയെങ്കിലും നീണ്ട സമയം ക്രീസിൽ പിടിച്ച് നിൽക്കാനായില്ല.
ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം ലഭിച്ച ഹർഷൽ പട്ടേൽ (4 പന്തിൽ 6), ദിനേഷ് കാർത്തിക് (പൂജ്യം) എന്നിവരും ഇന്ന് ബാറ്റിങ്ങിൽ പരാജയമായി. ഷഹബാസ് അഹമ്മദ് (12 പന്തിൽ 20), അനൂജ് റാവത്ത് (22 പന്തിൽ 15) എന്നിവർ പുറത്താകാതെ നിന്നു. ദില്ലിക്കായി മിച്ചൽ മാർഷ്, കുൽദീപ് യാദവ് എന്നിവർ രണ്ടു വിക്കറ്റ് വീതവും ലളിത് യാദവ്, അക്ഷർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…
ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…