മലയാളികളുടെ പ്രിയപ്പെട്ട നടൻ ആണ് ശ്രീനിവാസൻ. പച്ചയായ ജീവിത വേഷങ്ങൾ അഭിനയിച്ച നടന്റെ കുടുംബം ഒന്നടങ്കം സിനിമാ രംഗത്തേക്ക് എത്തിയിരിക്കുകയാണ്. മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും അച്ഛനോടൊപ്പം തന്നെ ഓരോ ചുവടുകളുമായി മുന്നേറുകയാണ്. ഇപ്പോൾ പുറത്ത് വന്ന പുതിയ വാർത്ത എന്നത് ധ്യാൻ ശ്രീനിവാസൻ പാടിയ ഗാനം പുറത്തിറങ്ങിയെന്നതാണ്. സംവിധാനത്തിനും അഭിനയത്തിനും അപ്പുറം പാടാനുള്ള കഴിവും ധ്യാനിന് ഉണ്ടെന്ന് പ്രേക്ഷകർ തിരിച്ചറിഞ്ഞിരിക്കുകയാണ്. ‘നദികളില്‍ സുന്ദരി യമുന’ എന്ന സിനിമയിലെ ‘കൊന്നെടീ പെണ്ണേ’ എന്ന ഗാനമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ആരാധക ലോകം ഒന്നടങ്കം ഗാനം ഏറ്റെടുത്തിരിക്കുകയാണ്.
ധ്യാന്‍ ആദ്യമായി പിന്നണിഗായകനാകുന്ന ഈ ഗാനം രചിച്ചത് മനു മഞ്ജിത്തും സംഗീതം നല്‍കിയത് അരുണ്‍ മുരളീധരനുമാണ്. ‘വെള്ളം’ സിനിമയിലെ യഥാര്‍ത്ഥ കഥാപാത്രമായ വാട്ടർമാൻ മുരളി അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ധ്യാന്‍ നായകനായ ‘നദികളില്‍ സുന്ദരി യമുന’. സിനിമാറ്റിക്ക ഫിലിംസ് എല്‍എല്‍.പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ്.
ഗോവയെ കുറിച്ച് ചിലർ മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നു ! ഗോവ ഭാരതത്തിന്റെ ദക്ഷിണ കാശിയാണ് ! രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു…
യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…
പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…
വരുന്നത് നല്ല കാലം.. തടസങ്ങൾ മാറും , അർഹിച്ച അംഗീകാരം തേടിയെത്തും ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…
ആധുനിക പാശ്ചാത്യ ശാസ്ത്രം ഭൂമി ഉരുണ്ടതാണെന്ന് കണ്ടെത്തുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇന്ത്യൻ വേദങ്ങളിലും പുരാതന ഭാരതീയ ശാസ്ത്ര ഗ്രന്ഥങ്ങളിലും…
മോദി സർക്കാർ രാജിവയ്ക്കുമെന്ന് പറഞ്ഞ് സന്തോഷിച്ച പ്രതിപക്ഷത്തിന് തിരിച്ചടി! എപ്സ്റ്റയിൻ ഫയലിൽ ഇന്ത്യയ്‌ക്കെതിരെ ഒന്നുമില്ല! 68 ഫോട്ടോഗ്രാഫുകൾ പുറത്ത് I…