Friday, May 3, 2024
spot_img

ധ്യാൻ ഇനി ഗാനരംഗത്ത് തിളങ്ങും..! നദികളില്‍ സുന്ദരി യമുന’യിലെ ‘കൊന്നെടീ പെണ്ണേ’ പുറത്തിറങ്ങി, ഏറ്റെടുത്ത് ആരാധകലോകം

മലയാളികളുടെ പ്രിയപ്പെട്ട നടൻ ആണ് ശ്രീനിവാസൻ. പച്ചയായ ജീവിത വേഷങ്ങൾ അഭിനയിച്ച നടന്റെ കുടുംബം ഒന്നടങ്കം സിനിമാ രംഗത്തേക്ക് എത്തിയിരിക്കുകയാണ്. മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും അച്ഛനോടൊപ്പം തന്നെ ഓരോ ചുവടുകളുമായി മുന്നേറുകയാണ്. ഇപ്പോൾ പുറത്ത് വന്ന പുതിയ വാർത്ത എന്നത് ധ്യാൻ ശ്രീനിവാസൻ പാടിയ ഗാനം പുറത്തിറങ്ങിയെന്നതാണ്. സംവിധാനത്തിനും അഭിനയത്തിനും അപ്പുറം പാടാനുള്ള കഴിവും ധ്യാനിന് ഉണ്ടെന്ന് പ്രേക്ഷകർ തിരിച്ചറിഞ്ഞിരിക്കുകയാണ്. ‘നദികളില്‍ സുന്ദരി യമുന’ എന്ന സിനിമയിലെ ‘കൊന്നെടീ പെണ്ണേ’ എന്ന ഗാനമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ആരാധക ലോകം ഒന്നടങ്കം ഗാനം ഏറ്റെടുത്തിരിക്കുകയാണ്.

ധ്യാന്‍ ആദ്യമായി പിന്നണിഗായകനാകുന്ന ഈ ഗാനം രചിച്ചത് മനു മഞ്ജിത്തും സംഗീതം നല്‍കിയത് അരുണ്‍ മുരളീധരനുമാണ്. ‘വെള്ളം’ സിനിമയിലെ യഥാര്‍ത്ഥ കഥാപാത്രമായ വാട്ടർമാൻ മുരളി അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ധ്യാന്‍ നായകനായ ‘നദികളില്‍ സുന്ദരി യമുന’. സിനിമാറ്റിക്ക ഫിലിംസ് എല്‍എല്‍.പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ്.

Related Articles

Latest Articles